CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 40 Seconds Ago
Breaking Now

പള്ളിയില്‍ നടന്ന ചടങ്ങുകളില്‍ ഖുറാനും ബൈബിളും പാരായണം ചെയ്തു, മാനവരാശിയ്ക്കായി മത സൗഹാര്‍ദ്ദ പ്രഖ്യാപനത്തില്‍ ഒപ്പിട്ടു ; മത സൗഹാര്‍ദ്ദം ആഹ്വാനം ചെയ്ത് മാര്‍പാപ്പയും ഇമാമും

ലോകമാകെ വ്യാപിക്കുന്ന അക്രമങ്ങളില്‍ മതത്തെ ഇന്ധനമാക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രഖ്യാപനം പറയുന്നു.

സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താന്‍ മതത്തെ ഉപയോഗിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്‍ഡൊനേഷ്യയിലെ ഗ്രാന്‍ ഇമാം നസറുദ്ദീന്‍ ഉമറും ഒരുമിച്ച് ആഹ്വാനം ചെയ്തു.

ഇന്‍ഡൊനേഷ്യ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ വ്യാഴാഴ്ച ജക്കാര്‍ത്തയിലെ ഇസ്തിഖ്‌ലാന്‍ പള്ളി സന്ദര്‍ശിച്ചപ്പോഴാണ് സംയുക്ത പ്രസ്താവന നടത്തിയത്.

മാനവരാശിയ്ക്കായി മത സൗഹാര്‍ദ്ദം എന്ന പ്രഖ്യാപനത്തില്‍ ഇരുവരും ഒപ്പിട്ടു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയാണ് ഇസ്തിഖ്‌ലാല്‍.

ലോകമാകെ വ്യാപിക്കുന്ന അക്രമങ്ങളില്‍ മതത്തെ ഇന്ധനമാക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രഖ്യാപനം പറയുന്നു. എല്ലാ മനുഷ്യരുടേയും അന്തസ്സ് പരിപക്ഷിക്കാനും സംരക്ഷിക്കാനുമുള്ളതാകണം മതമെന്നും പ്രഖ്യാപനം ഓര്‍മ്മിപ്പിക്കുന്നു.

ഇന്‍ഡൊനേഷ്യയിലെ ആറ് അംഗീകൃത മത നേതാക്കള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ ഐക്യത്തിന്റെ സന്ദേശമാണ് മാര്‍പ്പാപ്പ നല്‍കിയത്.

നാമെല്ലാവരും സഹോദരങ്ങളാണ്. ഏതു വ്യത്യാസത്തിനുമപ്പുറം നാമെല്ലാം സ്വന്തം ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീര്‍ത്ഥാടകരാണ്, അദ്ദേഹം പറഞ്ഞു.

പള്ളിയില്‍ നടന്ന ചടങ്ങുകളില്‍ ഖുറാനും ബൈബിളും പാരായണം ചെയ്തു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ജക്കാര്‍ത്തയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ എണ്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തു.

ഏഷ്യ പസഫിക് രാജ്യങ്ങളില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.