CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 1 Seconds Ago
Breaking Now

വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതല്‍ പ്രതികാര നടപടികളിലേക്ക് കടക്കും ; ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ നേതാവ്

ശക്തമായ ആക്രമണമാണ് ഇസ്രയേലില്‍ നടക്കുന്നത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം

ഇസ്രയേലില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതല്‍ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് ഹിസ്ബുള്ളയുടെ നേതാവ് ഹസന്‍ നസ്‌റല്ല. കഴിഞ്ഞ മാസം ബെയ്റൂട്ടില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഫുആദ് ഷുക്കറിനെ ഇസ്രയേല്‍ വധിച്ചതിനുള്ള പ്രതികാരമാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ആക്രമണത്തിന് പിന്നാലെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും.

ശക്തമായ ആക്രമണമാണ് ഇസ്രയേലില്‍ നടക്കുന്നത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തില്‍ തൃപ്തനാണെന്നാണ് നസ്‌റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തിയിരുന്നു

അതേസമയം ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെ പ്രകീര്‍ത്തിച്ച് ഹൂതികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രതികരം പുറകെവരുമെന്ന മുന്നറിയിപ്പും ഹൂതികള്‍ ഇസ്രയേലിന് നല്‍കി. ഹിസ്ബുള്ള വാക്കുപാലിച്ചെന്നും ശത്രുക്കള്‍ക്ക് കാര്യമായി മുറിവേറ്റെന്നും ഹൂതികള്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.