CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 8 Seconds Ago
Breaking Now

ദോക്ലാമില്‍ ഹെലിപാഡിന്റേയും ട്രഞ്ചുകളുടേയും നിര്‍മ്മാണവുമായി ചൈന

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഹെലിപാഡുകള്‍, ട്രഞ്ചുകള്‍ എന്നിവ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ദോക് ലാമില്‍ നിര്‍മ്മാണ പ്രവര്‍ത്തികളുമായി ചൈനീസ് സൈന്യം. ഹെലിപാഡുകളും ട്രഞ്ചുകളും ചൈന ഇവിടെ നിര്‍മ്മിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ശൈത്യകാലത്ത് സൈന്യത്തെ ഇവിടെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തികളെന്ന് മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഹെലിപാഡുകള്‍, ട്രഞ്ചുകള്‍ എന്നിവ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഫ്‌ളാഗ് മീറ്റിങ്ങുകളും ബോര്‍ഡണര്‍ പേഴ്‌സണല്‍ മീറ്റിങ്ങുകളും ദോക് ലാമില്‍ ചൈന നടത്തുന്നതായും പ്രതിരോധമന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ രണ്ടു മാസത്തിലേറെ നീണ്ടുനിന്ന 2017 ആഗസ്റ്റില്‍ അവസാനിച്ചപ്പോള്‍ സൈന്യത്തിന്റെ എണ്ണം കുറച്ചിരുന്നു.

നേരത്തെ അതിര്‍ത്തിയില്‍ ചൈന വ്യോമസുരക്ഷ കൂട്ടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നിയന്ത്രണ രേഖ കാക്കുന്ന വെസ്‌റ്റേണ്‍ കമാന്‍ഡ് യുദ്ധ വിമാനങ്ങളുടെ പരിശീലനം ഉള്‍പ്പെടെ നടത്തുന്നുണ്ടെന്നാണ് വിവരം.




കൂടുതല്‍വാര്‍ത്തകള്‍.