CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 33 Minutes 41 Seconds Ago
Breaking Now

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി സമ്മാനം

ഒന്നാം സമ്മാനത്തിന് 79 ലക്ഷം ദിര്‍ഹം ( 12.40 കോടി രൂപ) ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനം ലഭിക്കുന്നത്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി ഒന്നാം സമ്മാനം സ്വന്തമാക്കി. ദ സൂപ്പര്‍ സീരിസ് 189ല്‍ നറുക്കെടുപ്പ് നടന്ന എട്ട് സമ്മാന തുകകളില്‍ ഏഴും സ്വന്തമാക്കിയത് ഇന്ത്യക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത. ഒരാള്‍ ബഹ്‌റൈന്‍ സ്വദേശിയും. ഒന്നാം സമ്മാനത്തിന് 79 ലക്ഷം ദിര്‍ഹം ( 12.40 കോടി രൂപ) ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനം ലഭിക്കുന്നത്.

തിരുവനന്തപുരം വെട്ടുകാട് സ്വദേശി തന്‍സിലാസ് ബാബുവിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇദ്ദേഹമെടുത്ത 030202 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ബമ്പര്‍ അടിച്ചത്. ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ 26 വര്‍ഷമായി ജോലി ചെയ്യുന്നു. ദുബൈയ് ഖിസൈലിലാണ് കുടുംബ സമേതം താമസിക്കുന്നത്. ഇതിന് മുമ്പ് 9 ലേറെ തവണ ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ലഭിക്കുന്നത് ആദ്യമാണെന്ന് തന്‍സില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.