CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 51 Seconds Ago
Breaking Now

നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്ര ദുരിതയാത്രയാക്കി 20-കാരന്‍; വസ്ത്രം അഴിച്ചുമാറ്റി നഗ്നനായി; നീലച്ചിത്രം കണ്ട് സ്വയംഭോഗം; എയര്‍ഹോസ്റ്റിനെ കെട്ടിപ്പിടിച്ചു; ഒടുവില്‍ കെട്ടിയിട്ടു

ജീവനക്കാരിലെ പ്രധാനി ഇയാളെ സമാധാനിപ്പിക്കാന്‍ രംഗത്തിറങ്ങിയതോടെ ഇയാള്‍ അക്രമത്തിലേക്ക് വഴിമാറി

ഇതുപോലൊരു വിമാനയാത്ര അനുഭവിക്കേണ്ടി വന്നാല്‍ അതിനെ ദുരിതയാത്രയെന്ന് ആരും വിളിച്ച് പോകും. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര അലമ്പാക്കാന്‍ ഇതുപോലൊരാള്‍ ഉണ്ടെങ്കില്‍ സമാധാനം പോയിക്കിട്ടും. കോലാലംപൂരില്‍ നിന്നും ധാക്കയിലേക്ക് പറന്ന വിമാനത്തിലാണ് 20 വയസ്സുള്ള വിദ്യാര്‍ത്ഥി തനിസ്വരൂപം പുറത്തെടുത്ത് യാത്രക്കാരെയും, വിമാന ജീവനക്കാരെയും വലച്ചത്.

മാലിന്‍ഡോ എയര്‍ വിമാനത്തിലായിരുന്നു ഇയാളുടെ പേക്കൂത്ത്. മറ്റ് യാത്രക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കൊണ്ടായിരുന്നു പ്രകടനങ്ങളുടെ തുടക്കം. അണിഞ്ഞിരുന്ന വസ്ത്രം മുഴുവന്‍ അഴിച്ചുമാറ്റി സസുഖം നഗ്നനായി ടോയ്‌ലറ്റിലേക്ക് നടന്നു. ഇതിനിടയില്‍ ഒരു യാത്രക്കാരന്റെ സീറ്റിലേക്ക് മൂത്രവുമൊഴിച്ചു.

സീറ്റില്‍ തിരിച്ചെത്തിയ ശേഷം യാതൊരു നാണവുമില്ലാതെ ലാപ്‌ടോപ്പില്‍ നീലച്ചിത്രം കണ്ടുരസിക്കുകയും, സ്വയംഭോഗം ചെയ്യുകയുമായിരുന്നു ഇയാളുടെ അടുത്ത നടപടി. മറ്റ് യാത്രക്കാര്‍ ഒരുപാട് നിര്‍ബന്ധിച്ച് കൈയുംകാലും പിടിച്ച് യുവാവിനെ വസ്ത്രം അണിയിച്ചു.

ഇതുകൊണ്ടൊന്നും അടങ്ങാന്‍ പയ്യന്‍ തയ്യാറായിരുന്നില്ല. എയര്‍ഹോസ്റ്റസുമാര്‍ക്കായിരുന്നു അടുത്ത തലവേദന. ഒരു ജീവനക്കാരിയെ കെട്ടിപ്പിക്കാന്‍ ശ്രമിച്ച ശേഷം രക്ഷയില്ലാതെ വന്നതോടെ അടുത്ത ജീവനക്കാരിയെ കെട്ടിപ്പിടിക്കാനായി പരിശ്രമം. ജീവനക്കാരിലെ പ്രധാനി ഇയാളെ സമാധാനിപ്പിക്കാന്‍ രംഗത്തിറങ്ങിയതോടെ ഇയാള്‍ അക്രമത്തിലേക്ക് വഴിമാറി.

നാല് മണിക്കൂര്‍ കൊണ്ട് പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം. ലൈംഗിക അതിക്രമം, കൈയേറ്റം തുടങ്ങി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ഈ വിദ്യാര്‍ത്ഥി വിജയിച്ചുവെന്നതാണ് അവസ്ഥ. ഇത്രയൊക്കെ ചെയ്തതോടെ യുവാവിനെ കെട്ടിയിട്ടാണ് ബാക്കിയുള്ള യാത്ര സമാധാനപൂര്‍ണ്ണമാക്കിയത്. ധാക്കയില്‍ എത്തിയതോടെ ചെക്കനെ പോലീസ് പൊക്കി.




കൂടുതല്‍വാര്‍ത്തകള്‍.