CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 47 Minutes 18 Seconds Ago
Breaking Now

ലോകത്തില്‍ ഭര്‍ത്താക്കന്‍മാരെ വഞ്ചിക്കുന്ന കാര്യത്തില്‍ ഇൗ ഭാര്യമാരെ തോല്‍പ്പിക്കാന്‍ മറ്റ് രാജ്യക്കാരില്ല; ഈ രാജ്യത്തെ ഭാര്യമാര്‍ അവിഹിതത്തില്‍ മുന്നില്‍

ബന്ധം മടുത്താലും വിവാഹമോചനത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്നതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അവിഹിത ബന്ധം പുലര്‍ത്തുന്ന ഭാര്യമാര്‍ ഏത് രാജ്യത്താണ് ജീവിക്കുന്നത്? ചോദ്യം അല്‍പ്പം ബുദ്ധിമുട്ടേറിയതാണെങ്കിലും ഉത്തരം ഇതാണ്, ചൈന. ചൈനയിലെ ഭാര്യമാര്‍ക്ക് മറ്റ് രാജ്യക്കാരേക്കാള്‍ കൂടുതല്‍ അവിഹിത ബന്ധത്തിന് സാധ്യതയുണ്ടെന്നാണ് ചൈനീസ് സെക്‌സ് എക്‌സ്‌പേര്‍ട്ട് അവകാശപ്പെടുന്നത്. സോഷ്യല്‍ സെക്‌സോളജി പ്രൊഫസറായ പാന്‍ സ്യൂമിംഗാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. 

രാജ്യത്തെ 7.5 ഭാര്യമാരില്‍ ഒരാള്‍ വീതം വിവാഹ ബന്ധത്തിന് പുറത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്ന് സ്യൂമിംഗ് വ്യക്തമാക്കി. ഇത് ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. പരസ്പരം സ്‌നേഹിക്കുന്നില്ലെങ്കില്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നതാണ് ലോകത്തിലെ പതിവ്. എന്നാല്‍ ചൈനയിലെ അവസ്ഥ ഇതിന് വിപരീതമാണ്. വിവാഹമോചനം ചൈനീസ് സാംസ്‌കാരിക രീതികള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതുമൂലം ബന്ധം മടുത്താലും വിവാഹമോചനത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്നതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. 

ചൈനയില്‍ അവിഹിതബന്ധങ്ങളുടെ എണ്ണം അടുത്ത കാലത്തായി വന്‍ തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് പ്രൊഫസര്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം 13.3 ശതമാനം ഭാര്യമാര്‍ക്ക് ഒന്നില്‍ കൂടുതല്‍ പേരുമായി ബന്ധമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭാര്യമാരാണ് മോശക്കാര്‍ എന്ന് ചിന്തിക്കേണ്ടതില്ല. ഭാര്യമാരേക്കാള്‍ ഇരട്ടി നിരക്കിലാണ് ഭര്‍ത്താക്കന്‍മാരുടെ അവിഹിത ബന്ധങ്ങള്‍. മൂന്നിലൊരാള്‍ക്ക് വീതമാണ് വിവാഹേതര ബന്ധമുള്ളത്. എന്നാല്‍ സ്യൂമിംഗിന്റെ വാദത്തെ എതിര്‍ക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് പുരുഷന്‍മാരാണ് ഇത്തരം ബന്ധങ്ങളില്‍ മുന്നിലെന്നും ഇവര്‍ വ്യക്തമാക്കുന്നു. 

28 വയസ്സ് ആകും മുന്‍പ് പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്ന രീതിയാണ് ചൈനയിലുള്ളത്. വിവാഹമോചിതയായ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ബഹുമാനം പോലും ലഭിക്കാത്തതും പ്രശ്‌നമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.