CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 53 Minutes 39 Seconds Ago
Breaking Now

ചൈനീസ് പ്രസിഡന്റ് ഇനി ആയുഷ്‌ക്കാലം പ്രസിഡന്റ് ; ഭരണഘടന ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചു

പാര്‍ലമെന്റില്‍ ഇന്ന് നടന്ന് വേട്ടെടുപ്പില്‍ 2958 പേര്‍ ഷീയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 2 അംഗങ്ങള്‍ എതിര്‍ത്തു. മൂന്ന് പേര്‍ വേട്ടെടുപ്പില്‍ നിന്ന വിട്ടു നിന്നു.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിനെ ആയുഷ്‌ക്കാലം പ്രസിഡന്റ് ആയി അധികാരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭരണഘടനാ ഭേദഗതി ചൈനീസ് പാര്‍ലമെന്റ് അംഗീകരിച്ചു.

ഒരു വ്യക്തി രണ്ട്പ്രാവശ്യത്തില്‍ കൂടുതല്‍ പ്രസിഡന്റ് പദത്തില്‍ തുടര്‍ച്ചയായി തുടരാന്‍ പാടില്ലെന്ന് വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്. പാര്‍ലമെന്റില്‍ ഇന്ന് നടന്ന് വേട്ടെടുപ്പില്‍ 2958 പേര്‍ ഷീയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 2 അംഗങ്ങള്‍ എതിര്‍ത്തു. മൂന്ന് പേര്‍ വേട്ടെടുപ്പില്‍ നിന്ന വിട്ടു നിന്നു.

പതിനാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. നിലവില്‍ പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍, സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നീ മൂന്ന് പദവികളും ഷീ ഒരുമിച്ചാണ് വഹിക്കുന്നത്.

ഷീ ജിന്‍ പിംഗിന്റെ കാലാവധി 2023ല്‍ ആണ് അവസാനിക്കേണ്ടിയിരുന്നത്. 2013ലാണ് അദ്ദേഹം രണ്ടാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ശേഷം സൈന്യത്തിന്റെ നേതൃത്വം കൂടെ ഏറ്റെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.