CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 23 Minutes 36 Seconds Ago
Breaking Now

പിന്മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമില്ല, വൈറ്റ് ഹൗസില്‍ തിരിച്ചെത്തി ജോ ബൈഡന്‍

സുഖമായിരിക്കുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് നടത്തിയ പ്രതികരണം.

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പിന്മാറ്റം അപ്രതീക്ഷിതമായിരുന്നു. താന്‍ തന്നെ മത്സരത്തില്‍ തുടരുമെന്ന് അറിയിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഇതിനിടയില്‍ കോവിഡ് പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടിയ അമേരിക്കന്‍ പ്രസിഡന്റ് ഫലം നെഗറ്റീവ് ആയതിന് ശേഷം വൈറ്റ് ഹോക്‌സില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സുഖമായിരിക്കുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് നടത്തിയ പ്രതികരണം.

പിന്മാറ്റ സമയത്ത് അദ്ദേഹം അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി കമല ഹാരിസിന്റെ പേരാണ് നിര്‍ദേശിച്ചത്. ട്രംപിന് മികച്ച മത്സരം നല്കാന്‍ കമലക്ക് സാധിക്കുമെന്നും വിലയിരുത്തലുണ്ട്. കൂടാതെ 24 മണിക്കൂറിനുള്ളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് വന്നത് റെക്കോഡ് തുകയെന്ന് റിപ്പോര്‍ട്ട്. 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് വന്‍ പണമൊഴുക്ക് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മാത്രം 24 മണിക്കൂറിനുള്ളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം യുഎസ് ഡോളറാണ്. 2020ന് ശേഷം ഒരു ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിക്കുന്ന റെക്കോര്‍ഡ് സംഭാവനയാണ് കമല ഹാരിസിന് ലഭിക്കുന്നത്.

ജോ ബൈഡന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ സംശയമുയര്‍ന്ന സാഹചര്യത്തിലായിരുന്നു മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതായി ജോ ബൈഡന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലേക്കുള്ള പണമൊഴുക്ക്. ബൈഡന്റെ പ്രായം കണക്കിലെടുത്ത് സംഭാവന നല്‍കാന്‍ മടിച്ചവര്‍ അടക്കം പണം നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.