CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 23 Minutes 54 Seconds Ago
Breaking Now

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ജോ ബൈഡന്‍

പ്രസിഡന്റിന്റെ ആരോഗ്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്, ഇക്കാരണത്താലാണ് പൊതുമധ്യത്തിലെത്താത്തതെന്ന സംശയം പ്രകടിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് ബാധയ്ക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അസാന്നിദ്ധ്യത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പ്രസിഡന്റിന് ഗുരുതര രോഗമാണെന്നും തുടര്‍ന്നുള്ള പരിചരണത്തിലാണെന്ന തരത്തിലും പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ കോവിഡിന് ശേഷം ബൈഡന്‍ ആദ്യമായി പൊതുവേദിയില്‍ എത്തിയതിന്റെ വീഡിയോകളും ഫോട്ടോകളുമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ ശേഷമുളള തന്റെ ആദ്യ പൊതുപ്രസംഗം നാളെ നടക്കുമെന്നും ബൈഡന്‍ തന്റെ എക്‌സിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

പ്രസിഡന്റിന്റെ ആരോഗ്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്, ഇക്കാരണത്താലാണ് പൊതുമധ്യത്തിലെത്താത്തതെന്ന സംശയം പ്രകടിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. അവസാനഘട്ടം വരെയും തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച ബൈഡന്‍ പൊടുന്നനെ പിന്മാറ്റം പ്രഖ്യാപിച്ചത് ഇക്കാരണം കൊണ്ടാണെന്നായിരുന്നു പ്രചരിക്കപ്പെട്ട അഭ്യൂഹങ്ങളുടെ അടിസ്ഥാനം.

എക്‌സ് പ്ലാറ്റ്‌ഫോമില്‍ ജോ എവിടെ (Where's Joe) എന്ന ഹാഷ്ടാഗ് ആഗോള തലത്തില്‍ ടോപ് ട്രന്റിങില്‍ ആയിരുന്നു. കൊവിഡ് ബാധിച്ച് 81 കാരനായ ബൈഡന്‍ ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചുവെന്ന യാഥാര്‍ത്ഥ്യം മറുവശത്തുള്ളപ്പോള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചര്‍ച്ച നടന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണ അട്ടിമറി നടത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ നിന്ന് ബൈഡനെ പിന്തിരിപ്പിക്കാന്‍ ഭരണ അട്ടിമറി നടത്തി എന്നുളള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുളള ബൈഡന്റെ തീരുമാനം. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ബൈഡന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പിന്മാറുന്ന സംഭവം അരങ്ങേറുന്നത്. ജൂണ്‍ 27ന് നടന്ന ട്രംപിനെതിരായ സംവാദത്തില്‍ ബൈഡന്റെ മോശം പ്രകടനത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനിടെ ജൂലൈ 21 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതായി ബൈഡന്‍ അറിയിച്ചത്. പിന്നാലെ നിലവിലെ വൈസ് പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ്സിനെ അദ്ദേഹം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.