CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 15 Minutes 20 Seconds Ago
Breaking Now

കഷ്ടത അനുഭവിക്കുന്നവര്‍ക്ക് മുന്നില്‍ നിശബ്ദരായിരിക്കാന്‍ സാധിക്കില്ല, ഗാസയിലെ കൂട്ടക്കുരുതിയില്‍ നെതന്യാഹുവിനോട് കമല ഹാരിസ്

ഞാന്‍ നിശബ്ദയാവില്ല എന്നും കമല വ്യക്തമാക്കി.

ഇസ്രയേല്‍ ഗാസ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ചര്‍ച്ച നടത്തി യുഎസ് വെസ് പ്രസിഡന്റ് കമല ഹാരിസ്. ഗാസയിലെ കൂട്ടക്കുരുതിയില്‍ ആശങ്ക പ്രകടിപ്പിച്ച കമല, ഉടന്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ദുരന്തങ്ങളോട് മുഖം തിരിക്കാന്‍ ആവില്ല, കഷ്ടത അനുഭവിക്കുന്നവര്‍ക്ക് മുന്നില്‍ നിശബ്ദരായിരിക്കാന്‍ സാധിക്കില്ല. ഞാന്‍ നിശബ്ദയാവില്ല എന്നും കമല വ്യക്തമാക്കി.

'കഴിഞ്ഞ ഒന്‍പത് മാസമായി ഗാസയില്‍ സംഭവിക്കുന്നത് അലോസരപ്പെടുത്തുന്ന കാര്യങ്ങളാണ്. കുട്ടികള്‍ മരിക്കുന്നു, കൊടും പട്ടിണിയിലും മനുഷ്യര്‍ പലായനം ചെയ്യുന്നു. രണ്ടും മൂന്നും തവണ താവളങ്ങള്‍ മാറാന്‍ നിര്‍ബന്ധിതരാകുന്നു,' കമല കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ചയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷമായിരുന്നു കമല ഹാരിസുമായുള്ള ചര്‍ച്ച.

ഇസ്രയേല്‍ -ഗാസ സംഘര്‍ഷത്തിലുണ്ടായ മരണങ്ങളില്‍ ബൈഡനേക്കാള്‍ ശക്തമായ പ്രതികരണങ്ങളായിരുന്നു കമലയില്‍ നിന്നുണ്ടായത്. നിരപരാധികളായ സാധാരണക്കാരുടെ മരണത്തിലും കഷ്ടതകളിലുമുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും കമല ഹാരിസ് പറഞ്ഞു. ഗാസയില്‍ തുടരുന്ന ഭയാനകമായ മാനുഷിക സാഹചര്യങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തതായി കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കണം, ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണം, ബന്ദികളെ മോചിപ്പിക്കണം എന്നിവയാണ് തന്റെ അവശേഷിക്കുന്ന ആറ് മാസത്തെ ഭരണകാലത്തെ ലക്ഷ്യങ്ങളെന്ന് ബൈഡന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച നടന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ ആവശ്യം നെതന്യാഹു അംഗീരിച്ചിട്ടില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.