CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 45 Minutes 53 Seconds Ago
Breaking Now

പാരീസ് ഒളിംപിക്‌സിന് പാളിച്ചകളോടെ തുടക്കം; മഴയില്‍ കുളിച്ച ഉദ്ഘാടന ചടങ്ങളില്‍ ഒളിംപിക് പതാക ഉയര്‍ത്തിയത് 'തലതിരിച്ച്'; പതിവ് രീതിയില്‍ സ്റ്റേഡിയത്തില്‍ നടത്താതെ ഒരു ചേഞ്ച് പിടിക്കാന്‍ നോക്കിയ ഫ്രാന്‍സിന്റെ പണിപാളി

രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ തകര്‍ക്കാനും ശ്രമം നടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്

2024 പാരീസ് ഒളിംപിക്‌സിന് 'തലതിരിഞ്ഞ' തുടക്കം. ചരിത്രത്തില്‍ ആദ്യമായി സ്റ്റേഡിയത്തിന് പുറത്ത് ഔട്ട്‌ഡോറില്‍ വെച്ച് ഉദ്ഘാടന ചടങ്ങ് നടത്താനുള്ള ഫ്രാന്‍സിന്റെ തീരുമാനത്തിന് കാലാവസ്ഥയാണ് ആദ്യത്തെ പാരവെച്ചത്. ഇതിന് പുറമെ പല പരിപാടികളും അബദ്ധങ്ങളില്‍ കുളിച്ചു. ഗെയിംസ് പതാക തലകീഴായി ഉയര്‍ത്തിയത് ഉള്‍പ്പെടെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. 2024 Paris Summer Olympics Opening Ceremony: Live Updates

സ്റ്റേഡിയത്തിന് പുറത്ത് നടന്ന ഉദ്ഘാടന ചടങ്ങിനെ മഴ കനിഞ്ഞ് അനുഗ്രഹിച്ചതോടെ കായികതാരങ്ങളും, സെലിബ്രിറ്റികളും, രാഷ്ട്രീയ നേതാക്കളും, രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ മഴയില്‍ നിന്നും രക്ഷനേടാന്‍ മേല്‍ക്കൂരയ്ക്കായി നെട്ടോട്ടം ഓടി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച ശേഷം ഒളിംപിക് പതാക തലതിരിച്ചാണ് ഉയര്‍ത്തിയതെന്ന് കാണികള്‍ കണ്ടെത്തി.Paris Olympics 2024 opening ceremony | Paris unveils ultimate spectacle  with pomp, fervour and splendour - The Hindu

വൈകുന്നേരം 6.30ഓടെയാണ് ഓപ്പണ്‍ എയര്‍ പരേഡിന് തുടക്കമായത്. അമേരിക്കന്‍ സൂപ്പര്‍താരം ലേഡി ഗാഗാ കാണികളെ തന്റെ പ്രകടനത്തിലൂടെ വിസ്മയിപ്പിച്ചു. 85 ബോട്ടുകളിലായാണ് 6800 കായിക താരങ്ങള്‍ മാര്‍ച്ച്പാസ്റ്റ് ചെയ്തത്. ചില താരങ്ങള്‍ റെയിന്‍കോട്ട് ഉപേക്ഷിച്ച് ഉദ്ഘാടന ചടങ്ങിന്റെ മാറ്റിനെ രക്ഷിച്ചു. Rainy Paris Olympic parade dampens many spectators' spirits

ജൂലൈയില്‍ പെയ്യാന്‍ ഇടയുള്ള അസാധാരണ മഴ പുറത്ത് വെച്ച് ഉദ്ഘാടന ചടങ്ങിനെ ബാധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ സമയം രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ തകര്‍ക്കാനും ശ്രമം നടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പല ഭാഗത്തും ട്രെയിന്‍ സിഗ്നല്‍ തകര്‍ത്തതോടെയാണ് റെയില്‍വെ സേവനങ്ങള്‍ സാരമായ തടസ്സം നേരിട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.