CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 56 Minutes 46 Seconds Ago
Breaking Now

നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പവര്‍ ഗ്രൂപ്പിനെ ഭയം, തുറന്നടിച്ചതോടെ ഒറ്റപ്പെട്ടു: സാന്ദ്ര തോമസ്

നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭരണസമിതിക്കെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ്. സംഘടനയെ നിയന്ത്രിക്കുന്നത് ബാഹ്യ ശക്തികളാണ്. ചര്‍ച്ച ചെയ്യാതെയാണ് ഹേമ കമ്മിറ്റി വിഷയത്തില്‍ സംഘടന സര്‍ക്കാരിന് കത്തയച്ചത്. സ്ത്രീ നിര്‍മ്മാതാക്കളുടെ യോഗം വിളിച്ചത് പ്രഹസനമാണ്. ഒരു സിനിമ പോലും നിര്‍മിക്കാത്ത ആളും യോഗത്തില്‍ പങ്കെടുത്തു. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ നിക്ഷിപ്ത താല്പര്യക്കാര്‍ക്ക് വേണ്ടി മാത്രമാണ്. നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഉള്ളില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. സംഘടനകളുടെ തലപ്പത്ത് പവര്‍ ഗ്രൂപ്പിന്റെ ഭാഗമായവരാണ് ഇരിക്കുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സംഘടനയുടെ സമീപനം സിനിമാ മേഖലയിലെ മുഴുവന്‍ സ്ത്രീകളെയും കളിയാക്കുന്നതിന് തുല്യമാണ്. സംഘടനയുടെ ജനറല്‍ബോഡി ഉടന്‍ വിളിക്കണം. നിലവിലെ ഭരണസമിതിയെ പിരിച്ചുവിടണം. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്നും സാന്ദ്ര സംഘടനയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയുടെ ഉപസംഘടന ആണോ നിര്‍മ്മാതാക്കളുടെ സംഘടനയെന്നും സാന്ദ്ര ചോദിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.