CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 59 Minutes 10 Seconds Ago
Breaking Now

പീഡന പരാതി ; സിനിമാ മേഖലയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി സംശയമുണ്ടെന്ന് പരാതി നല്‍കി നിവിന്‍ പോളി

പീഡന ആരോപണത്തിനെതിരെ പരാതി നല്‍കിയ നിവിന്‍ പോളി, സിനിമാ മേഖലക്കെതിരെ സംശയം പ്രകടിപ്പിച്ചു. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, ചലച്ചിത്ര മേഖലയില്‍ നിന്നള്ള നീക്കമെന്നാണ് സംശയം എന്നും നടന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് പരാതി നല്‍കി.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പരാതി നല്‍കിയത്. കേസില്‍ താന്‍ നിരപരാധിയെന്ന് പരാതിയില്‍ നിവിന്‍ പോളി പറയുന്നു. ബലാത്സംഗ പരാതി കെട്ടിച്ചമച്ചത്. സിനിമാ മേഖലയില്‍ നിന്നടക്കമുള്ള നീക്കം അന്വേഷിക്കണമെന്നും ആവശ്യം.

സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി, ദുബായില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു നിവിന്‍ പോളിക്കെതിരെ യുവതി ഉന്നയിച്ച ആരോപണം. ആറ് പ്രതികളുള്ള കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. ദുബായിലെ ഹോട്ടലില്‍ വച്ച് പോയ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ആയിരുന്നു പീഡനം എന്നാണ് യുവതിയുടെ ആരോപണം.

ഈ പരാതി ഉയര്‍ന്ന്, മണിക്കൂറുകള്‍ക്കകം നിവിന്‍ തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയും, കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും തന്റെ ഭാഗം വിശദമാക്കി. ഈ പറയുന്ന പരാതിയില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും, പരാതിക്കാരിയായ യുവതിയെ കണ്ടിട്ടുപോലുമില്ല എന്നും നിവിന്‍ വാദിച്ചു

ആരോപണം ഉന്നയിച്ച ഡിസംബര്‍ മാസത്തില്‍ ആ ദിവസം താന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു നിവിന്‍ പോളി. ഇതേ ദിവസം പകര്‍ത്തിയ ഫോട്ടോയുടെ വിവരങ്ങള്‍ നടന്‍ ഭഗത് മാനുവല്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യന്‍ ഇതേദിവസം നിവിന്‍ പോളി കൊച്ചിയിലെ ഹോട്ടലില്‍ റൂമെടുത്ത് താമസിക്കുകയും പിറ്റേദിവസം ചെക്ക് ഔട്ട് ചെയ്തതിന്റെ രേഖകളും പുറത്തു വിട്ടു.

പരാതി രാജ്യത്തിന് പുറത്തായതിനാല്‍, തെളിവ് ശേഖരണത്തിനും, സ്റ്റേറ്റ്‌മെന്റ് റെക്കോര്‍ഡ് ചെയ്യാനും മറ്റുമായി പോലീസ് ഒരു സംഘത്തെ ദുബായിലേക്ക് അയക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.