CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 13 Minutes 38 Seconds Ago
Breaking Now

കൈരളി യുകെ നഴ്‌സിംഗ് ബിരുദധാരികള്‍ക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം സെപ്റ്റംബര്‍ 16 മുതല്‍

യുകെയില്‍ കെയര്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ബിരുദധാരികള്‍ക്ക് NMC രജിസ്‌ട്രേഷന്‍ ലഭിക്കുവാന്‍ ആവശ്യമായ OET പരീക്ഷ പാസാകുന്നതിനുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം കൈരളി യുകെ  സെപ്റ്റംബര്‍ 16 ആരംഭിക്കുന്നു. രജിസ്റ്റര്‍ ചെയ്ത 180 പേര്‍ക്കാണ് പുതിയ സെഷനില്‍ പരിശീലനം ലഭിക്കുന്നത്.

പരിശീലന പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ എട്ടാം തീയതി വൈകുന്നേരം യുകെയിലെ എംപിയും ഹോം ഓഫീസിന്റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി സീമ മല്‍ഹോത്ര നിര്‍വഹിക്കും.

ചടങ്ങില്‍ യുകെയിലെ നഴ്‌സിംഗ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആയ അജിമോള്‍ പ്രദീപ്, മിനിജ ജോസഫ്, സാജന്‍ സത്യന്‍, സിജി സലീംകുട്ടി, ബിജോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും.

OET പരിശീലനം നടത്തുന്ന അംഗീകൃത സംവിധാനത്തിന്റെ ഉള്‍പ്പെടെ മുന്‍പ് പരിശീലനം നടത്തിയിട്ടുള്ള നിരവധിപേര്‍ ഈ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഇപ്പോള്‍ യുകെയിലെ വിവിധ കെയര്‍ ഹോമുകളിലും ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കെയര്‍

അസിസ്റ്റന്റ്മാര്‍ക്ക് അവരുടെ ജോലിയുടെ കൂടെ പഠനവും സാധ്യമാക്കുന്ന വിധത്തില്‍ ആയിരിക്കും പരിശീലനങ്ങള്‍ നടക്കുക എന്ന് പരിപാടിയുടെ കോര്‍ഡിനേറ്ററും കൈരളി യുകെ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ നവീന്‍ ഹരികുമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൈരളി യുകെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക: https://www.facebook.com/KairaliUK

 

 

 




കൂടുതല്‍വാര്‍ത്തകള്‍.