ഇപ്‌സ്വിച്ച്: ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14 - ന് ഇപ്‌സ്വിച്ചില്‍ വച്ചു സംഘടിപ്പിക്കും. സെന്റ്. മേരീ മഗ്‌ദേലീന്‍ കാത്തലിക് ചര്‍ച്ച ഹാളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഒ ഐ സി സി നാഷണല്‍ / റീജിയന്‍ നേതാക്കന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും യു കെയിലെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും ആഘോഷ പരിപാടികളുടെ ഭാഗമാകും.
ഒ ഐ സി സി (യു കെ) - യുടെ നവ നാഷണല്‍ കമ്മിറ്റിയും ഇപ്‌സ്വിച് റീജിയന്‍ കമ്മിറ്റിയും നിലവില്‍ വന്ന ശേഷം സംഘടിപ്പിക്കുന്ന പ്രഥമ ആഘോഷ പരിപാടി എന്ന നിലയില്‍, അതിവിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു പരിപാടികളുടെ സംഘാടകരായ ഒ ഐ സി സി (യു കെ) ഇപ്‌സ്വിച് റീജിയന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 11 മണിക്ക് ആരംഭം കുറിക്കുന്ന ഓണാഘോഷങ്ങള്‍ക്ക് മിഴിവ് പകരാന്‍ 'മാവേലി എഴുന്നുള്ളത്ത്', ചെണ്ടമേളം, വിവിധ കലാവിരുന്നുകള്‍, കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുട്ടുണ്ട്. ഇപ്‌സ്വിച് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നു ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ് ആഘോഷത്തിലെ മറ്റൊരു ആകര്‍ഷണം. ഒ ഐ സി സി (യു കെ) നേതാക്കന്മായായ ജി ജയരാജ്, വിഷ്ണു പ്രതാപ് എന്നിവരാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍.
യു കെയിലെ മുഴുവന്‍ പ്രവാസി മലയാളികളെയും കുടുംബസമേതം ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഒ ഐ സി സി (യു കെ) ഇപ്‌സ്വിച് റീജിയന്‍ പ്രസിഡന്റ് ബാബു മാങ്കുഴിയില്‍, വൈസ് പ്രസിഡന്റുമാരായ നിഷ ജനീഷ്, ജിജോ സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി അഡ്വ. സി പി സൈജേഷ് എന്നിവര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെടാം:
ജി ജയരാജ്: 07404604305
വിഷ്ണു പ്രതാപ്: 07365242255
വേദിയുടെ വിലാസം:
Saint. Mary Magdelen Catholic Church Hall
468, Norwich Rd
Ipswich IP1 6JS
റോമി കുര്യാക്കോസ്