CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 6 Minutes 50 Seconds Ago
Breaking Now

ആള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി ; വടംവലിയും തിരുവാതിരക്കളിയും മത്സരങ്ങളും സ്റ്റേജ് ഷോയും ഒക്കെയായി ആഘോഷം കൊണ്ടാടി അംഗങ്ങള്‍

ഓണാഘോഷത്തിന്റെ ആരവങ്ങളാണ് ഏവിടേയും. ഒത്തൊരുമയുടെ നിറവില്‍ ഓണം ഗംഭീരമായി കൊണ്ടാടിയിരിക്കകുയാണ് ആള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്‍.

ആല്‍ഡര്‍വുഡ് സ്‌കൂള്‍ ഹാളില്‍ രാവിലെ 12 യോടെ തുടങ്ങിയ ആഘോഷം തുടങ്ങി. മനോഹരമായ പൂക്കളമാണ് ഒരുക്കിയിരുന്നത്. വിഭവ സമൃദ്ധമായ സദ്യ ആസ്വദിച്ച ശേഷമാണ്  വിവിധ പരിപാടികള്‍ തുടങ്ങിയത്.

ഓണത്തിലെ ഏറ്റവും ശ്രദ്ധേയമായ വടംവലിയും തിരുവാതിരക്കളിയും മത്സരങ്ങളുമെല്ലാം പിന്നീട് അരങ്ങേറി.

വാശിയേറിയ വടംവലിയാണ് നടന്നത്. വനിതകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വടംവലി നടന്നു.

പിന്നീട് അസോസിയേഷന്‍ അംഗങ്ങളുടെ പാട്ടും കുട്ടികളുടെ ക്ലാസിക്കല്‍ നൃത്തവും മറ്റ് ഡാന്‍സ് പ്രോഗ്രാമുകളും വേദിയെ ആവേശത്തിലാഴ്ത്തി.

പ്രോഗ്രാം കോര്‍ഡിനേറ്ററും അവതാരകനുമായ ഉമേഷിന്റെ അവതരണ ശൈലി ഏവരുടേയും ഹൃദയം കീഴടക്കി.

കേരളത്തിന്റെ തനത് തിരുവാതിര കളി അതി മനോഹരമായി അസോസിയേഷന്‍ അംഗങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. അതിന് ശേഷമാണ് മാവേലിയെ വേദിയിലേക്ക് വരവേറ്റത്.

തുടര്‍ന്ന് മാവേലിയും പ്രസിഡന്റ് സാബു ടിപി സെക്രട്ടറി സജീവ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. 

ജിസിസി എ ലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നല്‍കി വേദിയില്‍ അവരെ ആദരിച്ചു.

പിന്നീട് കുട്ടികള്‍ക്കും വനിതകള്‍ക്കുമായി രസകരമായ മത്സരങ്ങള്‍ ഒരുക്കിയിരുന്നു.  

മ്യൂസിക്കല്‍ സ്റ്റേജ് ഷോയും ഡിജെയ്ക്കും ശേഷമാണ് പരിപാടികള്‍ അവസാനിച്ചത്.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്‌വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.

ഓരോ അംഗങ്ങളുടേയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ഓണാഘോഷം ഇത്രയും മികച്ച രീതിയില്‍ കൊണ്ടാടാനായത്.




കൂടുതല്‍വാര്‍ത്തകള്‍.