CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 19 Minutes 14 Seconds Ago
Breaking Now

ഛത്തീസ്ഗഡിലെ ക്ലാസ്മുറിയില്‍ മദ്യക്കുപ്പികളുമായി വിദ്യാര്‍ത്ഥിനികള്‍ ; സ്‌കൂളിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ; അന്വേഷണം തുടങ്ങി

ജൂലൈ 29ന് ചിത്രീകരിച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ്മുറിയില്‍ മദ്യക്കുപ്പികളുമായി വിദ്യാര്‍ത്ഥിനികള്‍. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബിലാസ്പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 29ന് ചിത്രീകരിച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്‌കൂള്‍ പരിധിയില്‍ വി?ദ്യാര്‍ത്ഥിനികള്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

വിഷയത്തില്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. അതേസമയം ബിയര്‍ കുപ്പികള്‍ കയ്യില്‍ പിടിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും സ്‌കൂള്‍ പരിധിക്കുള്ളില്‍ മദ്യപിച്ചിട്ടില്ലെന്നുമാണ് കുട്ടികളുടെ വിശദീകരണം.

സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിക്കുമെന്നും വീഡിയോയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് നോട്ടീസയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജൂലൈ 29നായിരുന്നു സംഭവം. സഹപാഠിയുടെ പിറന്നാളാഘോഷം ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനികള്‍ നടത്തിയിരുന്നു. ഇതിനിടെ വിദ്യാര്‍ത്ഥിനികള്‍ മദ്യപിക്കുകയായിരുന്നു. ഇതിലൊരു വിദ്യാര്‍ത്ഥിനി പിന്നീട് വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.