CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 37 Seconds Ago
Breaking Now

രത്തന്‍ ടാറ്റയെ വല്ലാതെ വിഷമിപ്പിച്ച പ്രണയ നഷ്ടം ; ഒടുവില്‍ വിവാഹം വേണ്ടന്നുവച്ചു..

1955 മുതല്‍ 1962 വരെ അമേരിക്കയിലായിരുന്നു രത്തന്‍ ടാറ്റയുടെ ജീവിതം.

അമേരിക്കന്‍ കാലത്തുണ്ടായ ഒരു പ്രണയ നഷ്ടം രത്തന്‍ ടാറ്റയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പല സമയത്തും വിവാഹത്തെപ്പറ്റി ചിന്തിച്ചെങ്കിലും വിവാഹ ജീവിതം വേണ്ടെന്ന തീരുമാനത്തിലേക്കാണ് ഒടുവില്‍ രത്തന്‍ ടാറ്റ എത്തിച്ചത്. രത്തന്‍ ടാറ്റയുടെ സ്വകാര്യ ജീവിതത്തിലെ ആ എടുകളിലേക്ക്

1955 മുതല്‍ 1962 വരെ അമേരിക്കയിലായിരുന്നു രത്തന്‍ ടാറ്റയുടെ ജീവിതം. പതിനഞ്ചാം വയസ്സിലാണ് രത്തന്‍ ഇന്ത്യ വിടുന്നത്. അമേരിക്കയില്‍ കോണെല്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യത്തെ രണ്ടു വര്‍ഷക്കാലം അച്ഛന്റെ ആഗ്രഹപ്രകാരം എഞ്ചിനീയറിങ്ങാണ് രത്തന്‍ പഠിച്ചത്. പിന്നെ ആര്‍ക്കിടെക്ചറും. 1959-ല്‍ കോണെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ക്കിടെക്ചറില്‍ ബിരുദം നേടിയശേഷം ലോസ് ഏഞ്ചല്‍സില്‍ ജോണ്‍സ് ആന്റ് എമ്മോണ്‍സില്‍ കുറച്ചുകാലം തൊഴിലെടുത്തു. രത്തന്‍ ടാറ്റയെ മാറ്റിമറിച്ചത് ആ കാലഘട്ടമായിരുന്നു. കാലിഫോര്‍ണിയ അദ്ദേഹത്തെ വശീകരിച്ചു. ലോസ് ഏഞ്ചല്‍സില്‍ സ്ഥിരതാമസമാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ആ സമയത്ത് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായെങ്കിലും അത് വിവാഹത്തിലെത്തിയില്ല. അസുഖബാധിതയായ മുത്തശ്ശിയെ പരിപാലിക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും പിന്നീട് തന്റെ പ്രണയിതാവിനെ ഇന്ത്യയിലേക്കെത്തിക്കുന്നതിനായി അമേരിക്കയിലേക്ക് തിരിച്ചെത്തിയെങ്കിലും ഇന്തോ- ചൈന യുദ്ധം നടക്കുന്ന സമയമായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അതിന് സമ്മതം മൂളിയില്ല. അതൊരു നഷ്ടപ്രണയമായി. എഴുപതുകളിലും എണ്‍പതുകളിലും സിനിമകളില്‍ സജീവമായിരുന്ന സിമി ഗരേവാളുമായി രത്തന്‍ ടാറ്റയ്ക്ക് അടുപ്പമുണ്ടായെങ്കിലും അത് വിവാഹത്തിലെത്തിയില്ല. മറ്റു ഘട്ടങ്ങളിലും വിവാഹത്തെപ്പറ്റി ചിന്തിച്ചെങ്കിലും അവിവാഹിതനായി തന്നെ താന്‍ തുടരുകയായിരുന്നുവെന്ന് രത്തന്‍ ടാറ്റ തന്നെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.