CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 37 Seconds Ago
Breaking Now

ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് മൂന്ന്തവണ; മലയാളി അറസ്റ്റില്‍

മര്‍ച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ബിലാല്‍ റഫീഖ് 2021-ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഛത്തീസ്ഗഢ് സ്വദേശിനിയെ പരിചയപ്പെടുന്നത്.

ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മലയാളി അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ബിലാല്‍ റഫീഖ് (50) ആണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്തത്.

മര്‍ച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ബിലാല്‍ റഫീഖ് 2021-ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഛത്തീസ്ഗഢ് സ്വദേശിനിയെ പരിചയപ്പെടുന്നത്. ബെംഗളൂരു ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടുതവണ ഗര്‍ഭിണിയാക്കുകയും ചെയ്‌തെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

2022-ലും 2023- ലുമാണ് പീഡനം നടന്നതും യുവതി ഗര്‍ഭിണിയായതും. രണ്ടുതവണയും ഇയാള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചു. അതേസമയം പീഡനത്തില്‍ മൂന്നാംതവണയും യുവതി ഗര്‍ഭിണിയാണെന്ന് പോലീസ് പറഞ്ഞു. ബിലാല്‍ റഫീഖിന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതിയുടെ പരാതിയിലുണ്ട്. അവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.