ചികിത്സക്കായി ബ്രിട്ടീഷ് രാജാവ് ചാള്‍സും പത്‌നി കാമിലയും ബെംഗളുരുവില്‍. നാല് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇരുവരും ബെംഗളുരുവിലെത്തിയത്. ഒക്ടോബര്‍ 26ന് എത്തിയ ഇരുവരും ഇന്ന് മടങ്ങും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ സുഖചികിത്സയ്ക്കായാണ് ചാള്‍സും പത്‌നിയും എത്തിയത്. തീര്‍ത്തും സ്വകാര്യ സന്ദര്‍ശനമായിരുന്നതിനാല്‍ മാധ്യമങ്ങളെ വിവരമറിയിച്ചിരുന്നില്ല. ഇന്ന് ചികിത്സ പൂര്‍ത്തിയാക്കി ചാള്‍സും കമിലയും മടങ്ങും.
കര്‍ണാടക പൊലീസും കേന്ദ്രസേനയും സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. എച്ച് എ എല്‍ വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് ജെറ്റ് വിമാനത്തിലാകും ഇരുവരുടെയും മടക്കം. തീര്‍ത്തും സ്വകാര്യ സന്ദര്‍ശനമായതിനാല്‍ പൊതുപരിപാടികളില്ല, ദൃശ്യങ്ങളും പുറത്ത് വിടില്ല. ഒക്ടോബര്‍ 26-ന് രാത്രിയാണ് ഇരുവരും ബെംഗളുരുവിലെത്തിയത്. സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ്‌സ് യോഗത്തിന് ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് പുറപ്പെട്ടത്. രാജാവായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് ചാള്‍സ് ഇന്ത്യയിലെത്തുന്നത്.