CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 52 Minutes 33 Seconds Ago
Breaking Now

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; ആദ്യ ഫലങ്ങള്‍ ട്രംപിന് അനുകൂലം

സ്വിങ്ങ് സ്റ്റേറ്റായ ജോര്‍ജ്ജിയയിലും ട്രംപിന് മുന്നേറ്റമെന്നാണ് റിപ്പോര്‍ട്ട്.

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ട്രംപിന് മുന്നേറ്റം. നിര്‍ണായക സംസ്ഥാനങ്ങളായ ഇന്‍ഡ്യാന,കെന്റക്കി, വെസ്റ്റ് വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചു. സ്വിങ്ങ് സ്റ്റേറ്റായ ജോര്‍ജ്ജിയയിലും ട്രംപിന് മുന്നേറ്റമെന്നാണ് റിപ്പോര്‍ട്ട്.

11 ഇലക്ടറല്‍ വോട്ടുകളുള്ള ഇന്‍ഡ്യാനയില്‍, ബാലറ്റുകള്‍ എണ്ണുമ്പോള്‍ ട്രംപിന് 61.9% വോട്ടുകള്‍ ലഭിച്ചു. 2020നേക്കാള്‍ ഇവിടം ട്രംപ് പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. 8 ഇലക്ടറല്‍ വോട്ടുകളുള്ള കെന്റക്കിയിലും 60 ശതമാനത്തിലധികം വോട്ടുകള്‍ നേടി ട്രംപ് തന്നെയാണ് മുന്നേറുന്നത്. വെസ്റ്റ് വിജീനിയയില്‍ ട്രംപ് വിജയം ഉറപ്പിച്ചുകഴിഞ്ഞു.

3 ഇലക്ടറല്‍ വോട്ടുകളുള്ള വെര്‍മോണ്ട് സംസ്ഥാനത്ത് കമല ഹാരിസിനാണ് ജയം. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബൈഡന്‍ നേടിയതിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമേ കമലയ്ക്ക് ഇവിടം നേടാനായുള്ളൂ. ന്യൂ ജേഴ്‌സി, ന്യൂ ഹാംപ്ഷയര്‍, കണക്റ്റിക്കട്ട്, മേരിലാന്റ്, മസാച്യുസിറ്റ്‌സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളിലും കമല ജയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.