CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 23 Minutes 17 Seconds Ago
Breaking Now

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. ചോറും കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.  അതുപോലെ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഗുണം ചെയ്യും.

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന കലോറി കുറഞ്ഞ ചില പാനീയങ്ങളെ പരിചയപ്പെടാം. 

 

1. ഗ്രീന്‍ ടീ

 

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും വയറു കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. 

 

2. തേന്‍ ചേര്‍ത്ത നാരങ്ങാ വെള്ളം

 

രാവിലെ വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത നാരങ്ങാ വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

 

3. ഇഞ്ചി ചായ 

 

ഇഞ്ചി ചായ കുടിക്കുന്നതും മെറ്റബോളിസം വര്‍ധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 

 

4. നെല്ലിക്കാ ജ്യൂസ് 

 

വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും. 

 

5. ഉലുവ വെള്ളം

 

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും  ഉലുവ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. 

 

6. മല്ലി വെള്ളം 

 

മല്ലി വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.  

 

7. കറുവപ്പട്ട വെള്ളം 

 

കറുവാപ്പട്ട വെള്ളം കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും. 

 

8.  ജീരക വെള്ളം 

 

ജീരകത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.