CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 31 Seconds Ago
Breaking Now

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്, വിളിക്കുമ്പോഴെല്ലാം വരണമെന്ന് പ്രതി ആവശ്യപ്പെട്ടു: അണ്ണാ സര്‍വകലാശാല ക്യാമ്പസിലെ ബലാത്സംഗ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കേസില്‍ സര്‍വകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ പിടിയിലായിരുന്നു

അണ്ണാ സര്‍വകലാശാല ക്യാമ്പസിലെ ബലാത്സംഗ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണെന്നും സംഭവ ദിവസം ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും സൂചനയുണ്ടെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചതെന്നും എഫ്‌ഐആറിലുണ്ട്.

കേസില്‍ സര്‍വകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ പിടിയിലായിരുന്നു. ഇയാള്‍ മുക്കാല്‍ മണിക്കൂറോളം പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും, ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.

അണ്ണാ സര്‍വകലാശാല ക്യാംപസില്‍ പുരുഷ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ കന്യാകുമാരി സ്വദേശിയെ ആണ് 37 കാരനായ ജ്ഞാനശേഖരന്‍ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പെണ്‍കുട്ടി സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ത്ഥിക്കൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമല്ലാതെ ഇരുവരെയും മര്‍ദ്ദിക്കയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.

പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെയാണ് പ്രതി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. സര്‍വകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചാണ് പീഡനം നടത്തിയത്. തന്നോടൊപ്പവും, അതിക്രമത്തിന് തൊട്ടുമുന്‍പ് തന്നെ ഫോണില്‍ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. ഫോണ്‍ ചെയ്ത വ്യക്തിയെ പ്രതി സാര്‍ എന്ന് വിളിച്ചെന്നും പെണ്‍കുട്ടിയെ ഉടന്‍ വിട്ടയാക്കാമെന്ന് ഉറപ്പുനല്‍കിയെന്നും പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നുണ്ട്. അതിനു ശേഷം മുക്കാല്‍ മണിക്കൂറോളം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായും എഫ്ഐആറില്‍ പറയുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.