CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 4 Seconds Ago
Breaking Now

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

യുവതി ജമ്മു കശ്മീര്‍ സ്വദേശിയാണ്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ആര്‍ജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്‍ജെ സിമ്രാന്‍ എന്നറിയപ്പെടുന്ന സിമ്രാന്‍ സിങ് (25) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്സാണ് സിമ്രാനുളളത്. യുവതി ജമ്മു കശ്മീര്‍ സ്വദേശിയാണ്. ഗുരുഗ്രാമില്‍ വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്‌മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിമ്രാന്‍ റൂമിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് പൊലീസില്‍ വിവരം അറിയിക്കുന്നത്. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ലെന്നും ദുരൂഹതകളില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കുടുംബത്തിന് കൈമാറിയതായും പൊലീസ് അറിയിച്ചു. സിമ്രാന്‍ കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജമ്മു കി ധഡ്കന്‍ (ജമ്മുവിന്റെ ഹൃദയമിടിപ്പ് എന്നാണ് സിമ്രാന്‍ ജമ്മു കശ്മീര്‍ അറിയപ്പെട്ടിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.