CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 6 Minutes 46 Seconds Ago
Breaking Now

പെരിയ ഇരട്ടക്കൊലപാതക കേസ്; മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുറത്തിറങ്ങി, വന്‍ സ്വീകരണമൊരുക്കി സിപിഎം

കാസര്‍കോട് നിന്നുള്ള കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ജയിലിലെത്തി.

കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസില്‍ കോടതി ശിക്ഷിച്ച മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. പുറത്തിറങ്ങിയ നേതാക്കള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഹൈക്കോടതി ശിക്ഷ തടഞ്ഞതോടെയാണ് നടപടി. കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രന്‍ തുടങ്ങിയവരാണ് പ്രതികളെ സ്വീകരിക്കാനായി ജയിലില്‍ എത്തിയത്. കാസര്‍കോട് നിന്നുള്ള കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ജയിലിലെത്തി.

ഇക്കഴിഞ്ഞ ദിവസമാണ് പെരിയ ഇരട്ട കൊലപാതക കേസിലെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്. മുന്‍ എംഎല്‍എ അടക്കമുള്ള പ്രതികളുടെ അഞ്ച് വര്‍ഷം കഠിന തടവ് ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കെ.വി.കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌ക്കരന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.

കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ കേസിലാണ് സിബിഐ കോടതി ഇക്കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചത്. 10 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. അതേസമയം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു.

കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ . കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്‌ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. പ്രതികള്‍ സ്ഥിരം കുറ്റവാളികളല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞിരുന്നു. ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരനാണെന്ന് കോടതി കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.