CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 49 Seconds Ago
Breaking Now

ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളും സഹപ്രവര്‍ത്തകരും അടക്കം ഇതുവരെ 20ലധികം ആളുകളെ പൊലീസ് ചോദ്യം ചെയ്തു.

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി അന്വേഷണ സംഘം. എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. അതേസമയം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളും സഹപ്രവര്‍ത്തകരും അടക്കം ഇതുവരെ 20ലധികം ആളുകളെ പൊലീസ് ചോദ്യം ചെയ്തു.

ഔദ്യോഗിക രേഖകളിലോ മിനിട്‌സ്‌കളിലോ വിജയന്‍ എഴുതിയിട്ടുള്ള സ്വന്തം കയ്യക്ഷരങ്ങള്‍ ശേഖരിച്ച് ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവുമായി ഒത്തു നോക്കി ശാസ്ത്രീയ പരിശോധന നടത്തിയതിനു ശേഷം കത്തുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതേസമയം സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജയന്റെ മകന്‍ വിജേഷിന്റെ മൊഴി ഇന്നലെ വിജിലന്‍സ് സംഘം രേഖപ്പെടുത്തിയിരുന്നു.

നിയമന വിവാദവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ ഐസക് താമരച്ചാലില്‍, പത്രോസ്,ഷാജി എന്നിവരെയും വിജിലന്‍സ് ചോദ്യം ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള നേതാക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുക്കല്‍ ഇന്നും നാളെയുമായി നടന്നേക്കും. അതിനിടെ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിനെതിരെ കുടുംബം. എന്‍ എം വിജയന്‍ കടക്കാരനായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് കുടുംബം ആരോപിച്ചു. വിഡി സതീശനും കെ സുധാകരനും കത്തുകള്‍ നല്‍കിയിരുന്നുവെന്നും കത്ത് കണ്ടിട്ടില്ലെന്ന ഇരുവരുടെയും വാദം തെറ്റാണെന്നും കുടുംബം ആരോപിച്ചു. എന്‍ എം വിജയന്റെ മരണത്തിന് കാരണം കുടുംബ പ്രശ്‌നമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പരത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. വിഡി സതീശനും കെ സുധാകരനും കത്തുകള്‍ നല്‍കിയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഐ സി ബാലകൃഷ്ണനെയും എന്‍ ഡി അപ്പച്ചനെയും കത്തികളെ കുറിച്ച് അറിയിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.