CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 45 Minutes 10 Seconds Ago
Breaking Now

പി വി അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തം; പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ പിവി അന്‍വറിന് ജാമ്യം ലഭിച്ചിരുന്നു.

പി വി അന്‍വര്‍ എംഎല്‍എ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തം. ജയില്‍ മോചിതനായ പി വി അന്‍വര്‍ പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും. അതേസമയം സന്ദര്‍ശനം കോണ്‍ഗ്രസ്സ് പ്രവേശന നീക്കത്തിന്റെ ഭാഗമായാണെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണ്ണായകമാവുക പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടാണ്. മുസ്ലീം ലീഗിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അന്‍വറിന് പിന്തുണ അറിയിച്ചതോടെ ഇക്കാര്യത്തില്‍ വി ഡി സതീശന്‍ എടുക്കുന്ന നിലപാട് എന്തായിരിക്കും എന്നത് നിര്‍ണ്ണായകമാണ്. 12ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കും.

അതേസമയം നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ പിവി അന്‍വറിന് ജാമ്യം ലഭിച്ചിരുന്നു. ഉപാധികളില്ലാതെയാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. നിലമ്പൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരം അക്രമാസക്തമായിരുന്നു. ഇതേ തുടര്‍ന്ന് നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാത്രി അന്‍വറിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.