CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 39 Minutes 24 Seconds Ago
Breaking Now

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മൂന്ന് മരണം

34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്. ആശുപത്രി അധികൃതരും പൊലീസും മരണം സ്ഥിരീകരിച്ചു. ബസിലുണ്ടായവരെ നാട്ടകുാരും ഫര്‍ഫോഴ്സും ചേര്‍ന്ന് രക്ഷിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ സമയം മൂന്ന് പേര്‍ മരണപ്പെട്ടു.

മുണ്ടക്കൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. മാവേലിക്കര സ്വദേശികളാണ് മരിച്ചവര്‍.മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 20 അടിയോളം താഴ്ചയില്‍ ബസ് മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. വളവില്‍വെച്ച് ബസ് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.

34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍പെട്ടെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരുടെ പേരു വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ആദ്യം ആരുടെയും പരുക്ക് ഗുരുതരമല്ലെന്നായിരുന്നു അറിയിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.