CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 42 Seconds Ago
Breaking Now

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം; 9 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.

കണ്ണപുരത്തെ ഡിഐഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിച്ചു. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. ഇയാള്‍ ഉള്‍പ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുണ്ടയില്‍ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രന്‍, ഐ വി അനില്‍, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്‌കരന്‍ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.

2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം  പോകുമ്പോഴാണ് റിജിത്ത് കൊലപ്പെടുന്നത്. അന്ന് വെറും 26 വയസ്സായിരുന്നു റിജിത്തിന്റെ പ്രായം. കൂടെയുണ്ടായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ചിറയില്‍ വികാസ്, കെ വി വിമല്‍ എന്നിവര്‍ക്ക് വെട്ടേറ്റിരുന്നു.

കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. വളപട്ടണം സിഐയായിരുന്ന ടിപി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.