തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുമായി യു കെയിലെ ഓ ഐ സി സി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഓ ഐ സി സി (യു കെ) - യുടെ പ്രവര്‍ത്തന പുരോഗതി എ ഐ സി സി സെക്രട്ടറിക്ക് ഷൈനു ക്ലെയര്‍ മാത്യൂസ് വിശദീകരിച്ചു. സംഘടനയുടെ മൂന്നു മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നേതാക്കള്‍ ദീപാ ദാസ് മുന്‍ഷിക്ക് കൈമാറി. ഇതാദ്യമായാണ് ഓ ഐ സി സി - യുടെ പ്രവര്‍ത്തന വിശദമാശങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ട് എ ഐ സി സി നേതൃത്വത്തിന് ലഭിച്ചിരിക്കുന്നതെന്നും അതു തികച്ചും അഭിനന്ദനാര്‍ഹമാണെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.
ഓ ഐ സി സി (യു കെ) - യുടെ പുതിയ നാഷണല്‍ കമ്മിറ്റി ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദമാശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവര്‍ത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ടാണ് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്ക് ഓ ഐ സി സി (യു കെ) സംഘം കൈമാറിയത്.
ഓ ഐ സി സി (യു കെ) - യുടെ കഴിഞ്ഞ മൂന്ന് മാസക്കാലത്തെ ഓരോ പ്രവര്‍ത്തനവും വിശദീകരിച്ച ചര്‍ച്ചയില്‍, കേരളത്തിലെ സമകാലിക രാഷ്ട്രീയവും ചര്‍ച്ചാ വിഷയമായി. ഓ ഐ സി സി (യു കെ) - യുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ദീപാ ദാസ് മുന്‍ഷി, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളും നേര്‍ന്നു.
റോമി കുര്യാക്കോസ്