സ്റ്റോക്ക് - ഓണ്‍ - ട്രെന്റ്: ഓ ഐ സി സി (യു കെ) - യുടെ പ്രഥമ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 15, ശനിയാഴ്ച സംഘടിപ്പിക്കും. 'All U K Men's Doubles - Intermediate & Age Above 40 Yrs Badminton Tournament' എന്ന പേരില്‍ നടത്തപ്പെടുന്ന ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം പാലക്കാട് നിയമസഭാ മണ്ഡലം പ്രതിനിധിയും കേരള രാഷ്ട്രീയത്തിലെ യൂത്ത് ഐക്കണുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ നിര്‍വഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് മുന്‍ പ്രസിഡന്റ് എം മഹാദേവന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
സ്റ്റോക്ക് - ഓണ്‍ - ട്രെന്റിലെ സെന്റ്. പീറ്റേഴ്‌സ് കോഫ് ആക്കാഡമിയില്‍ വച്ച് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക്,
ഓ ഐ സി സി (യു കെ) - യുടെ സ്റ്റോക്ക് - ഓണ്‍ - ട്രെന്റ് യൂണിറ്റ് ആതിഥേയത്വം വഹിക്കും.
ഡബിള്‍സ് ഇന്റര്‍മീഡിയേറ്റ് വിഭാഗത്തിലെ വിജയികള്‍ക്ക് £301 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് £201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. 40 വയസ്സിനു മുകളിലുള്ള വിഭാഗത്തിലെ വിജയികള്‍ക്ക് £201 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് £75 പൗണ്ടും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
സാമൂഹിക - രാഷ്ട്രീയ - ചാരിറ്റി പ്രവര്‍ത്തനങ്ങളിലും കലാ - സാംസ്‌കാരിക വേദികളിലും നിറഞ്ഞ സാന്നിധ്യമായ ഓ ഐ സി സി, യു കെയില്‍ ആദ്യമായാണ് ഒരു കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു. ടൂണമെന്റിന്റെ സുഗമമായ നടത്തിപ്പിന് സ്റ്റോക്ക് - ഓണ്‍ - ട്രെന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി വിജീ കെ പിയെ ടൂര്‍ണമെന്റിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ആയി നിയമിച്ചുകൊണ്ട് ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
യു കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍, പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍ വിളിച്ചു ടീമുകള്‍ക്ക് മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ക്ക് മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കൂ. പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ കൃത്യം 9 മണിക്ക് തന്നെ 'ലൈന്‍ അപ്പി'നായി എത്തിച്ചേരേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
ഷൈനു ക്ലെയര്‍ മാത്യൂസ്: +44 7872 514619
വിജീ കെ പി: +44 7429 590337
ജോഷി വര്‍ഗീസ്: +44 7728 324877
റോമി കുര്യാക്കോസ്: +44 7776646163
ബേബി ലൂക്കോസ്: +44 7903 885676
മത്സരങ്ങള്‍ നടക്കുന്ന സ്ഥലം:
St Peter's CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR
റോമി കുര്യാക്കോസ്