കിളിയൂര്‍ ജോസിനെ കൊന്നതിനു ശേഷം മകന്‍ പ്രജിന്‍ ആദ്യമായി സംസാരിച്ചത് അച്ഛന്റെ സഹോദരന്‍ ജയനോട്. 'അങ്കിളേ ഞാന്‍ എന്റെ അപ്പനെ കൊന്നു'വെന്നാണ് പ്രജിന്‍ പറഞ്ഞതെന്ന് ജയന്‍ പറഞ്ഞു.
ജയന്‍ പറയുന്നതിങ്ങനെ,
ഇന്‍സുലിന്‍ വാങ്ങാനാണ് ഞാന്‍ രാത്രി പുറത്തിറങ്ങിയത്. അപ്പോഴേക്കും രണ്ടു പയ്യന്മാര്‍ ബൈക്കില്‍ വന്ന് ഇരുമ്പ് കടയുള്ള വീടിലെ ആന്റി റോഡിലലേക്കിറങ്ങി വന്ന് രണ്ട് കയ്യും നീട്ടി വണ്ടി നിര്‍ത്താന്‍ പറഞ്ഞുവെന്ന് എന്നോട് പറഞ്ഞു. എന്റെ ചേട്ടനെ എന്റെ മോനിപ്പോള്‍ കൊല്ലുമെന്ന് അവര്‍ പറഞ്ഞുവെന്ന് പയ്യന്മാര്‍ എന്നോട് പറഞ്ഞു. അവര്‍ പേടിച്ചാണ് എന്നോടിത് പറയുന്നത്. അതെന്റെ ചേട്ടനാണ്, ഞാന്‍ ഇപ്പോത്തന്നെ വിളിക്കാമെന്ന് അവരോട് പറഞ്ഞു. അണ്ണന്റെ ഫോണില്‍ രണ്ട് തവണ വിളിച്ചപ്പോഴും ഫോണെടുത്തില്ല. പിന്നെ ചേച്ചിയുടെ ഫോണില്‍ വിളിച്ചു. അപ്പോള്‍ മോനാണ് എടുത്തത്. അങ്കിളേ ഞാന്‍ എന്റെ അപ്പനെ കൊന്നു, എന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നാണ് അവന്‍ പറഞ്ഞത്. ഞാന്‍ ആകെ ഷോക്കിലായി.
ജോസിന്റെ കൊലപാതകത്തിന് പിന്നില്‍ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതല്‍ തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിന്‍ സ്വന്തം ശരീരത്തിലെ മുഴുവന്‍ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ജോസിനെ കൊന്നത് അതിക്രൂരമായാണെന്നാണ് ഭാര്യ സുഷമയുടെ മൊഴി.