CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 35 Minutes 43 Seconds Ago
Breaking Now

പ്രസവത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുവും മരിച്ചു; കാസര്‍കോട് പത്മ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

പ്രസവത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം. പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണം ഉയരുന്നത്. ഗര്‍ഭിണിയായത് മുതല്‍ ചേറ്റുക്കുണ്ട് സ്വദേശിനി ദീപ കാസര്‍കോട് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്

ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പ്രസവത്തിലെ അപകട സാധ്യത ഡോക്ടര്‍ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതര്‍ മറച്ചുവെച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ആരോഗ്യമന്ത്രിയ്ക്കും, മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ യുവതിയുടെ കുടുംബം പരാതി നല്‍കി. മറ്റ് ആരോഗ്യപ്രശ്‌നങ്ങളാണ് യുവതിയുടെ മരണ കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

 




കൂടുതല്‍വാര്‍ത്തകള്‍.