CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 12 Seconds Ago
Breaking Now

പത്താംക്ലാസുകാരന്റെ തട്ടികൊണ്ടുപോകല്‍; പ്രതിയുടെ സുഹൃത്തുമായുള്ള അടുപ്പത്തിന്റെ പേരില്‍, നാല് പേര്‍ അറസ്റ്റില്‍

തട്ടികൊണ്ടപോകലിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം മംഗലപുരത്ത് പത്താംക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. അശ്വിന്‍ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടികൊണ്ടപോകലിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീജിത്തിന്റെ സുഹൃത്തുമായുള്ള അടുപ്പത്തിന്റെ പേരിലാണ് തട്ടികൊണ്ടുപോകല്‍ എന്നാണ് സൂചന. തട്ടികൊണ്ടുപോയ വിദ്യാര്‍ത്ഥിയെ പ്രതികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ തട്ടികൊണ്ടുപോയ വിദ്യാര്‍ത്ഥിയെ 10 മണിയോടെ ആറ്റിങ്ങലിന് സമീപം കീഴാറ്റിങ്ങലിലുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ട് പേരെ ഇന്നലെ തന്നെ പിടികൂടിയിരുന്നു. ലഹരി സംഘമാണോ തട്ടികൊണ്ടപോകലിന് പിന്നിലെന്ന സംശയത്തിലായിരുന്നു പൊലീസ്.

കാറിലെത്തിയ നാലംഗ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.കുട്ടിയെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അസഭ്യവര്‍ഷമായിരുന്നു ഫലം. പൊലീസ് ഫോണില്‍ സംസാരിച്ചപ്പോഴും സമാന അനുഭവമായിരുന്നു. ഇതിന് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു.

മുന്‍പും വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ആറ്റിങ്ങലില്‍വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.