പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ട് ഭീകരരുടെ ചിത്രങ്ങള്‍ കൂടി അന്വേഷണസംഘം പുറത്തുവിട്ടു. ഇതോടെ അഞ്ചു ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ പാകിസ്താനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. ആസിഫ് ഫൗജി,സുലൈമാന്‍ ഷാ,അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ പുറത്തുവിട്ടത്. ആക്രമണത്തിലെ ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു.
അതിനിടെ, ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. സുരക്ഷാ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു സുരക്ഷ തിരച്ചില്‍ നടത്തിയത്.
അതേസമയം, ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതല യോഗം ചേരും. അന്വേഷണത്തിനായി അനന്തനാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രാഹുല്‍ ഗാന്ധിയും കരസേന മേധാവിയും ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ നിര്‍ദേശം നല്‍കി.