വാഹനങ്ങള്‍ കടന്നുപോകുന്ന നടുറോഡില്‍ പാകിസ്താന്‍ പതാകയുടെ സ്റ്റിക്കര്‍ പതിച്ച ആറ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കലബുറഗി ടൗണിലായിരുന്നു ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ പാക് പതാകയുടെ സ്റ്റിക്കര്‍ പതിച്ചത്.
ജഗത് സര്‍ക്കിള്‍,സാത് ഗുമ്പാത് എന്നീ ഭാഗങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ക്കാണ് പാകിസ്താന്‍ പതാകയുടെ സ്റ്റിക്കറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ടായിരുന്നു ഈ നീക്കം. സംഭവം അറിഞ്ഞ് പൊലീസ് പോലീസ് പരിശോധിക്കാന്‍ എത്തിയപ്പോള്‍ ബജ്രംഗ് ദള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ റോഡില്‍ പതാക പതിച്ചതിനാണ് പൊലീസ് നടപടിയെടുത്തത്.