CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 44 Seconds Ago
Breaking Now

പാകിസ്താന്റെ അതിക്രമങ്ങള്‍ ആഗോള തലത്തില്‍ അറിയിക്കാന്‍ ശശി തരൂരിന്റെ നേതൃത്വത്തില്‍ എംപിമാരെ വിവിധ രാജ്യങ്ങളിലേക്ക് അയക്കും; ബ്രിട്ടാസും ഉവൈസിയും ഉള്‍പ്പെടെ 30 നേതാക്കള്‍

മോദി സര്‍ക്കാരിന്റെ പുതിയ നീക്കം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്.

പാകിസ്താന്‍ അതിര്‍ത്തി കടന്ന് സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ വിവിധ രാജ്യങ്ങളിലേക്ക് അയക്കുന്നു. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്ററി പാനലിന്റെ തലവന്‍കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. മോദി സര്‍ക്കാരിന്റെ പുതിയ നീക്കം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്.

പാകിസ്താനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. 5 മുതല്‍ 6 എംപിമാര്‍ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അയക്കുക. മെയ് 22ന് ശേഷം ആയിരിക്കും പര്യടനം തുടങ്ങുക. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്.

നയതന്ത്ര ദൗത്യത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള എംപിമാരെ സര്‍ക്കാര്‍ സമീപിച്ചിരുന്നു.തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍ നിന്ന് മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിംഗ് തുടങ്ങിയ എംപിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അപരാജിത സാരംഗി, സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ്, ഡിഎംകെ എംപി കെ.കനിമൊഴി, തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ബിജെഡി നേതാവ് സസ്മിത് പത്ര, ശിവസേനാ (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി, എന്‍സിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, എഎപി നേതാവ് വിക്രംജിത് സാഹ്നി എന്നിവരും സംഘത്തിലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.