രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ സംസാരിക്കുന്നത് പാകിസ്ഥാന്‍ ഭാഷയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. എത്ര ഇന്ത്യന്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ചോദിക്കുന്ന രാഹുലിന് പാക് വിമാനങ്ങളെ കുറിച്ച് മിണ്ടാട്ടമില്ല.
പാകിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ പാകിസ്ഥാനാണോ രാഹുലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിന്റേറെയും അസിം മുനീറിന്റേയും മുഖം ചേര്‍ത്തുള്ള ചിത്രവും അദ്ദേഹം പുറത്ത് വിട്ടു.