വിവാഹം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. ആരതി പാല്‍ എന്ന 26 കാരിയെയാണ് ഭര്‍ത്താവ് രാജു പാല്‍ കൊലപ്പെടുത്തിയത്. ആര്‍തി രാജുവിന്റെ മൂന്നാം വിവാഹത്തിലെ ഭാര്യയാണ്. വിവാഹത്തിന് ശേഷം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി രാജു ആരതിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അവശയായ ആര്‍തിയെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.