കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരാവല്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 28-കാരിയായ ജയശ്രീ, ഇവരുടെ അഞ്ചും ഏഴും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
കുടുംബ തര്‍ക്കത്തെത്തുടന്നാണ് കൊലപാതകമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജയശ്രീയെയും മക്കളെയും കാണാത്തതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കട്ടിലിലായിരുന്നു ജയശ്രീയുടെയും മക്കളുടെയും മൃതദേഹം കിടന്നിരുന്നതെന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു.