തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്ന് വോട്ടര്‍ പട്ടിക അപ്രത്യക്ഷമായി. ബിഹാര്‍ ഒഴികെ ഒരു സംസ്ഥാനത്തിന്റെയും വോട്ടര്‍പട്ടികയില്ല. രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കാണാതായത്. കേരളത്തിന്റെ വോട്ടര്‍ പട്ടികയും കാണാനില്ല.
നേരത്തെ കര്‍ണാടകയും മഹാരാഷ്ട്രയും വോട്ടര്‍പട്ടിക മറച്ചുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവന്‍ സംസ്ഥാനങ്ങളുടെയും മറച്ചുവെച്ചിരിക്കുന്നത്. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ ഫോട്ടോ ഇല്ല. ഇനിഷ്യലിന്റെ സ്ഥാനത്ത് പലതിലും ഇമോജികളും കാണാം.
ഇതിനുമുമ്പ് ഒരിക്കലും വോട്ടര്‍പട്ടിക ഇങ്ങനെ മറച്ചു വെച്ചിട്ടില്ലെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. സാങ്കേതിക തകരാര്‍ ആകാമെന്നാണ് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറിന്റെ പ്രതികരണം. കൃത്യമായ വിവരം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.