CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 47 Minutes 56 Seconds Ago
Breaking Now

'വോട്ട് കൊള്ള'; 300 എംപിമാരെ അണിനിരത്തി ഇന്‍ഡ്യ മുന്നണി ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച്

സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യം എംപിമാരുടെ മാര്‍ച്ച് ഇന്ന്. രാവിലെ 11. 30ന് പാര്‍ലമെന്റില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

വോട്ട് കൊള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ദേശവ്യാപകമായി പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ന് വൈകീട്ട് 4.30 ന് എഐസിസി ഭാരവാഹികളുടെ യോഗം ചേരും. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് യോഗം.

വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം.

മാര്‍ച്ചിന് ശേഷം നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം മുന്‍നിര്‍ത്തി വിവിധ ഭാഷകളില്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും നേതാക്കള്‍ ഉയര്‍ത്തും. പ്രതിഷേധത്തിന് ശേഷം എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിരുന്നിലും ഇക്കാര്യം ചര്‍ച്ചചെയ്യും.

മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ക്കുന്നതിലും അധികം വോട്ട് അഞ്ച് മാസം കൊണ്ട് ചേര്‍ത്തെന്നും ഹരിയാനയിലും കര്‍ണാടകയിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതില്‍ സംശയമുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത്

 




കൂടുതല്‍വാര്‍ത്തകള്‍.