CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 26 Minutes 1 Seconds Ago
Breaking Now

മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് അദ്ദേഹത്തെ നമ്മള്‍ കാണുന്നത്; പൃഥ്വിയെ പ്രശംസിച്ച് ബേസില്‍ ജോസഫ്

'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്. ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. മെയ് 16 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി എന്റര്‍ടൈനര്‍ ഴോണറിലാണ് ചിത്രമെത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ മലയാള ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയില്‍.

ബേസില്‍ ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കിക്കാണുന്നത്. കോമഡി എന്റര്‍ടൈനര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോഴിതാ പൃഥ്വിരാജുമായുള്ള അനുഭവം പങ്കുവെക്കുകയാണ് ബേസില്‍ ജോസഫ് വിമാനം സിനിമയുടെ സെറ്റില്‍ വെച്ചാണ് താന്‍ ആദ്യമായി പൃഥ്വിയെ കാണുന്നതെന്നും, അന്നൊരു സെല്‍ഫി എടുത്തു എന്നതൊഴിച്ചാല്‍ പൃഥ്വിയുമായി വേറെ പരിചയമൊന്നുമില്ലെന്നാണ് ബേസില്‍ പറയുന്നത്. സിനിമ മാത്രം ആലോചിച്ച് ജീവിക്കുന്ന ആളാണ് അദ്ദേഹംമെന്നും മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് പൃഥ്വിയെ കണക്കാക്കുന്നതെന്നും ബേസില്‍ പറയുന്നു.

'വിമാനം സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ആദ്യമായി രാജുവേട്ടനെ കണ്ടത്. അന്ന് ഒരു സെല്‍ഫി എടുത്തു എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് വേറെ പരിചയമൊന്നുമില്ല. ആദ്യമൊക്കെ അദ്ദേഹത്തോട് സംസാരിക്കാന്‍ ഒരു പേടിയുണ്ടായിരുന്നു. അദ്ദേഹത്തോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു എനിക്ക്.

ഞാന്‍ ഭയങ്കര ഫാനാണ്. സിനിമയിലും ഇന്റര്‍വ്യൂവിലും കാണുന്ന രാജുവേട്ടന്‍ നമ്മുടെ മുന്‍പില്‍ നില്‍ക്കുകയാണ്. ആദ്യമൊന്നും ഒന്നും മിണ്ടിയില്ല. പിന്നെ നമ്മള്‍ ഒരേ വൈബാണെന്ന് മനസിലായി. തമാശയൊക്കെ പറയാന്‍ തുടങ്ങി.

ഞാന്‍ കുറേ കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. ടിപ്പ് ചോദിക്കല്‍ തന്നെയായിരുന്നു പരിപാടി. എങ്ങനെയാണ് ഇതൊക്കെ ഒരുമിച്ച് മാനേജ് ചെയ്ത് കൊണ്ടുപോകുന്നത് എന്ന് അറിയണമായിരുന്നു. അതിനെ കുറിച്ചൊക്കെ ചോദിച്ചിരുന്നു.

സിനിമ മാത്രം ആലോചിച്ച് ജീവിക്കുന്ന ആളാണ് അദ്ദേഹം. മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് അദ്ദേഹത്തെ നമ്മള്‍ കാണുന്നത്. സിനിമയെ കുറിച്ച് ഒരുപാട് സ്വപ്നമുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇതൊക്കെ മാനേജ് ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു.

പഴയ സിനിമകളിലെ തമാശകളും കഥകളും കേട്ടു. ഫിലിമിലും ഡിജിറ്റലിലും വര്‍ക്ക് ചെയ്ത് പരിചയമുള്ള ആളാണ് അദ്ദേഹം. ഒരുപാട് സംവിധായകര്‍ക്കൊപ്പവും നടന്മാര്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ഹിന്ദിയിലും തെലുങ്കിലുമൊക്കെ അഭിനയിച്ചതന്‍ എക്‌സ്പീരിയന്‍സ് അദ്ദേഹത്തിന് പങ്കുവെക്കാന്‍ കഴിയുമല്ലോ. അത്തരത്തില്‍ ഓരോ ഭാഷയിലെ കാര്യങ്ങളും ഞാന്‍ ചോദിക്കുമായിരുന്നു. പ്രശാന്ത് നീല്‍ എങ്ങനെയാണ്, മറ്റേ പുള്ളി എങ്ങനെയാണ് എന്നൊക്കെയാണ് എന്റെ ചോദ്യങ്ങള്‍.' എന്നാണ് ബേസില്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.