ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. വാദി അല്‍ കബീര്‍ മേഖലയില്‍ മുസ്ലിം പള്ളിക്കു സമീപമാണ് വെടിവയ്പ് ഉണ്ടായത്. 700 ഓളം പേര്‍ അകത്ത് കുടുങ്ങിക്കിടക്കുകയാണ്.
സംഭവത്തില്‍ റോയല്‍ ഒമാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഒമാന്‍ പൊലീസ്, സുരക്ഷാ നടപടികള്‍ സ്വീകരിച്ചെന്നും അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഒമാന്‍ പോ ലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.