CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 25 Seconds Ago
Breaking Now

കേരളാപൂരം 2024 - യുക്മ ട്രോഫിക്ക് പുതിയ അവകാശികള്‍...കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എസ്എംഎ സാല്‍ഫോര്‍ഡിനെ പിന്നിലാക്കി എന്‍എംസിഎ നോട്ടിംങ്ങ്ഹാം ചാമ്പ്യന്‍മാര്‍..... ബിഎംഎ കൊമ്പന്‍സ് ബോള്‍ട്ടന്‍ മൂന്നാമത്.....സെവന്‍ സ്റ്റാര്‍സ് കവന്‍ട്രിയ്ക്ക് നാലാം സ്ഥാനം..... വനിതാ വിഭാഗത്തില്‍ റോയല്‍ ഗേള്‍സ് ജേതാക്കള്‍.....

2024 ലെ അവധിക്കാലത്തിന് വിരാമമിട്ടു കൊണ്ട് അവധിയുടെ അവസാന വീക്കെന്‍ഡ് ശനിയാഴ്ച നടന്ന യുക്മ - ടിഫിന്‍ ബോക്‌സ് കേരളപൂരത്തിന് കൊടിയിറങ്ങി. കാണികളായി എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ജനസമുദ്രത്തിന് ആഹ്ലാദിച്ചുല്ലസിക്കാന്‍ യുക്മയൊരുക്കിയ മെഗാ ഇവന്റ് അവരുടെ മനസിനെ വേറൊരു ലോകത്ത് എത്തിച്ചു. പ്രകൃതി പോലും മനോഹരമായ കാലാവസ്ഥ നല്‍കി കനിഞ്ഞനുഗ്രഹിച്ച ഒരു ദിവസം...

യുക്മ ട്രോഫിക്ക് വേണ്ടി മത്സരിച്ച 27 ജലരാജാക്കന്‍മാരില്‍ മറ്റുള്ളവരെ പിന്തള്ളി ആവേശഭരിതമായ വള്ളംകളി മത്സരത്തില്‍ സാവിയോ ജോസ് നായകനായ എന്‍ എം സി എ നോട്ടിംഗ്ഹാം ബോട്ട് ക്ലബ്ബ് ചരിത്രത്തിലേക്ക് തുഴഞ്ഞ് കയറി. മാത്യു ചാക്കോ നയിച്ച എസ് എം എ  സാല്‍ഫോര്‍ഡ് റണ്ണേഴ്‌സ് അപ്പ് കിരീടം ചൂടി. മോനിച്ചന്‍ കിഴക്കേച്ചിറ നയിച്ച ബി എം എ കൊമ്പന്‍സ് ബോള്‍ട്ടന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ജിനോ ജോണ്‍ നയിച്ച സെവന്‍ സ്റ്റാര്‍സ് കവന്‍ട്രി നാലാം സ്ഥാനത്തെത്തി.

ഒന്‍പത് ടീമുകള്‍ പങ്കെടുത്ത വനിതകളുടെ അത്യന്തം വാശിയേറിയ മത്സരത്തില്‍ റോയല്‍ ഗേള്‍സ് ബര്‍മിങ്ഹാം വിജയികളായി. വാറിംഗ്ടണ്‍ ബോട്ട് ക്‌ളബ്ബ് രണ്ടാംസ്ഥാനവും എസ് എം എ റോയല്‍സ് സാല്‍ഫോര്‍ഡ് മൂന്നാം സ്ഥാനവും നേടി.

രാവിലെ 9 മണിക്ക് റെയ്‌സ് മനേജര്‍ ജയകുമാര്‍ നായരുടെ നേതൃത്വത്തില്‍ ടീമുകള്‍ക്ക് നിര്‍ദ്ദേശങ്ങളും ജെഴ്സി വിതരണവും നടന്നു. തുടര്‍ന്ന് 10 മണിക്ക്  ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിച്ചു. ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ബിജോ ടോം  മത്സരങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഉച്ചവരെ ഇടവതടവില്ലാതെ നടന്ന ഹീറ്റ്‌സ് മത്സരങ്ങള്‍ക്ക് ഇവന്റ് കോര്‍ഡിനേറ്റര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി.

ഉച്ചക്ക് വള്ളംകളി മത്സരങ്ങള്‍ക്ക് ഇടവേള നല്‍കി നടന്ന സാംസ്‌കാരിക ഘോഷയാത്രക്ക് യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റുമാരായ ഷീജോ വര്‍ഗീസ്, ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, ലെയ്‌സണ്‍ ഓഫീസര്‍ മനോജ്കുമാര്‍ പിള്ള, പി ആര്‍ ഒ അലക്‌സ് വര്‍ഗീസ്, റെയ്‌സ് മാനേജര്‍ ജയകുമാര്‍ നായര്‍, യുക്മ ന്യൂസ് ചീഫ്എഡിറ്റര്‍ സുജു ജോസഫ്, ദേശീയ സമിതിയംഗങ്ങളായ സാജന്‍ സത്യന്‍, ബിനോ ആന്റണി, ജാക്‌സന്‍ തോമസ്, ജിജോ മാധവപ്പള്ളില്‍, റീജിയണ്‍ പ്രസിഡന്റുമാരായ വര്‍ഗീസ് ഡാനിയേല്‍, സുരേന്ദ്രന്‍ ആരക്കോട്ട്,  ബിജു പീറ്റര്‍, ജോര്‍ജ് തോമസ്,  ജയ്‌സന്‍ ചാക്കോച്ചന്‍, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി ബൈജു തോമസ്, മുന്‍ യുക്മ ഭാരവാഹികളായ ലിറ്റി ജിജോ, സലീന സജീവ്, വിജി പൈലി, ബീനാ സെന്‍സ്, അനീഷ് ജോണ്‍, മാത്യു അലക്‌സാണ്ടര്‍, റീജിയണല്‍ സെക്രട്ടറിമാരായ സുനില്‍ ജോര്‍ജ്, ജോബിന്‍ ജോര്‍ജ്, ബെന്നി ജോസഫ്, പീറ്റര്‍ ജോസഫ്, അമ്പിളി സെബാസ്റ്റ്യന്‍, അഡ്വ.ജോബി പുതുകുളങ്ങര, രാജേഷ് രാജ്, സാംസണ്‍ പോള്‍, ഐസക് കുരുവിള, ഷൈനി കുര്യന്‍, സിബു ജോസഫ്, ദേവലാല്‍ സഹദേവന്‍

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ സി എ ജോസഫ്, ലോക കേരള സഭാംഗം ഷൈമോന്‍ തോട്ടുങ്കല്‍, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്‌സണ്‍ ജോര്‍ജ്ജ്, മുന്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ഇഗ്‌നേഷ്യസ് പെട്ടയില്‍, സെന്‍സ് ജോസഫ്, സനോജ് വര്‍ഗ്ഗീസ്, ജോര്‍ജ് മാത്യു, ലൂയീസ് മേനാച്ചേരി, ഷാജില്‍ തോമസ്, സിനി ആന്റോ, ബിബിരാജ് രവീന്ദ്രന്‍, ജഗ്ഗി ജോസഫ്, എല്‍ദോസ് സണ്ണി കുന്നത്ത്, അജയ് പെരുമ്പളത്ത്, തോമസ് പോള്‍, ജോണ്‍സണ്‍ കളപ്പുരക്കല്‍, ജിനോ സെബാസ്റ്റ്യന്‍, ഭുവനേഷ് പീതാംബരന്‍, മിധു ജെയിംസ്, ജോബി തോമസ്, ബിജോയ് വര്‍ഗ്ഗീസ്, ബാബു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള നവധാര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ചെണ്ടമേളവും, പുലികളി, കഥകളി അടക്കമുള്ള നാടന്‍ കലാരൂപങ്ങളും, ഘോഷയാത്രയ്ക്ക് മിഴിവേകി.

ഉദ്ഘാടന സമ്മേളനത്തില്‍ സൈറാ ജിജോ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. തുടര്‍ന്ന് ഉര്‍വശി അവാര്‍ഡ് ജേതാവ്  പ്രശസ്ത സിനിമാ, സീരിയല്‍ താരം സുരഭി ലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂകാസില്‍ സിറ്റി കൌണ്‍സിലര്‍ ഡോ.ജൂന സത്യന്‍ ഉദ്ഘാടന യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു. യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. പ്രശസ്ത കലാകാരി ദീപാ നായര്‍ അവതാരകയായിരുന്നു. യുക്മ ദേശിയ, റീജിയണല്‍ ഭാരവാഹികളോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ബിജോ ടോം, ടിഫിന്‍ ബോക്‌സ് മാസ്റ്റര്‍ ഷെഫ് ജോമോന്‍, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്‌സ് എം.ഡി അഡ്വ. പോള്‍ ജോണ്‍, ഫസ്റ്റ് കോള്‍ നോട്ടിംഗ്ഹാം എം.ഡി സൈമണ്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറ്  കണക്കിന് കലാകാരികള്‍ പങ്കെടുത്ത മെഗാ തിരുവാതിരയും മറ്റ് കലാപരിപാടികളും നടന്നു. തുടര്‍ന്ന് വേദിയില്‍ ചായ് & കോര്‍ഡ്‌സ് ബാന്റിന്റെ ലൈവ് സംഗീത പരിപാടി കാണികളെ ആവേശ കൊടുമുടിയിലെത്തിച്ചു. ബാന്റിനെ തുടര്‍ന്ന് വേദിയില്‍ അരങ്ങേറിയ വിവിധ നൃത്ത രൂപങ്ങള്‍ ചേതോഹരമായിരുന്നു.

 

വേദിയില്‍ വിവിധ കലാരൂപങ്ങള്‍ അരങ്ങേറിയതിനൊപ്പം മാന്‍വേഴ്സ് തടാകത്തില്‍ വള്ളംകളി മത്സരങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ മത്സരങ്ങളും തുടര്‍ന്ന് വനിതകളുടെ ഫൈനല്‍ മത്സരവും നടന്നു. പിന്നീട് നടന്ന പുരുഷന്‍മാരുടെ ഫൈനലില്‍ തീ പാറുന്ന പോരാട്ടമാണ് നോട്ടിംഗ്ഹാം, സാല്‍ഫോര്‍ഡ്, ബോള്‍ട്ടന്‍, കവന്‍ട്രി ടീമുകള്‍ കാഴ്ച വെച്ചത്. കാണികളെ ഒന്നടങ്കം ആവേശഭരിതരാക്കിയ മത്സരത്തില്‍ നേരിയ വ്യത്യാസത്തിലാണ് നാല് ടീമുകളും മത്സരം പൂര്‍ത്തിയാക്കിയത്. 

 

വൈകിട്ട് നടന്ന സമാപന സമ്മേളനം കേംബ്രിഡ്ജ് സിറ്റി കൌണ്‍സില്‍ മേയര്‍ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. യുകെയിലെ മികച്ച യുവ  മലയാളി സംരഭകനുള്ള യുക്മ പുരസ്‌കാരം ടിഫിന്‍ ബോക്‌സ് ഡയറക്ടര്‍ ഷാസ് മാത്യൂസിന് സമ്മാനിച്ചു.   വിജയികളായ NMCA നോട്ടിംഗ്ഹാമിന് മേയര്‍ ബൈജു തിട്ടാല യുക്മ ട്രോഫി കൈമാറി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യുക്മ ഭാരവാഹികളോടൊപ്പം സ്‌പോണ്‍സര്‍മാരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ്  എം.ഡി ജോയ് തോമസ്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്‌സ് എം.ഡി  അഡ്വ. പോള്‍ ജോണ്‍, ട്യൂട്ടേഴ്‌സ് വാലി എം.ഡി നോര്‍ഡി ജേക്കബ്ബ്, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി എം.ഡി മാത്യു ജെയിംസ് ഏലൂര്‍, ഗ്‌ളോബല്‍ സ്റ്റഡി ലിങ്ക് ഡയറക്ടര്‍ റെജുലേഷ്, മലബാര്‍ ഫുഡ്‌സ് ലിമിറ്റഡ് ഡയറക്ടര്‍ ഷംജിത് പള്ളിക്കതൊടി തുടങ്ങിയവര്‍ സമ്മാനിച്ചു. 

 

യുക്മ - ടിഫിന്‍ ബോക്‌സ് കേരളപൂരം വള്ളംകളിയും അനുബന്ധ ആഘോഷങ്ങളും വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ അഹോരാത്രം പരിശ്രമിച്ച യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍, മത്സരത്തില്‍ പങ്കെടുത്ത പുരുഷ, വനിത ടീമുകള്‍ മെഗാ തിരുവാതിര ഉള്‍പ്പടെയുള്ള കലാപരിപാടികള്‍ അവതരിപ്പിച്ച പ്രിയപ്പെട്ട കലാകാരന്മാര്‍, കലാകാരികള്‍, യുക്മ - ടിഫിന്‍ബോക്‌സ് കേരളപൂരം വള്ളംകളി ലൈവ് സംപ്രേക്ഷണം നടത്തിയ മാഗ്‌നാവിഷന്‍ ടി വിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡീക്കന്‍ ജോയ്‌സ് പള്ളിക്കാമ്യാലില്‍, മനോഹരമായി ശബ്ദസംവിധാനമൊരുക്കിയ ഗ്രേയ്‌സ് മെലഡീസ്  ഹാംപ്‌ഷെയറിന്റെ ഉണ്ണികൃഷ്ണന്‍ നായര്‍, യുക്മ കേരളപൂരം വള്ളംകളിയുടെ ദൃശ്യങ്ങള്‍ മനോഹരമായി പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരായ റെയ്മണ്ട് മാത്യു, ജീവന്‍ കല്ലുംകമാക്കല്‍, അരുണ്‍ ബെന്നി, അഭിഷേക് അലക്‌സ്, അബിന്‍ ജോസ്, തുടങ്ങിവര്‍ക്കും നന്ദി പറയുന്നു.

മാന്‍വേഴ്‌സ് ലെയ്ക്കിന്റെ ഭാരവാഹികള്‍, ഡ്രാഗണ്‍ ബോട്ട് റെയ്‌സ്, ഇവന്റ് മാനേജുമെന്റുകള്‍, തുടങ്ങി വിവിധങ്ങളായ കാര്യങ്ങള്‍ ഏകോപിപ്പിച്ചവര്‍,  പ്രത്യേകിച്ച് ആറാമത് യുക്മ കേരളപൂരം വള്ളംകളി ചരിത്ര വിജയമാക്കുവാന്‍ യുകെയുടെ വിദൂര ഭാഗങ്ങളില്‍ നിന്ന് പോലും എത്തിച്ചേര്‍ന്ന പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു. 

യുക്മ - ടിഫിന്‍ ബോക്‌സ് കേരളപൂരം വള്ളംകളി 2024 ന്റെ ടൈറ്റില്‍ സ്‌പോണ്‍സേഴ്സായ ടിഫിന്‍ ബോക്‌സ്, കവന്‍ട്രി മറ്റ് സ്‌പോണ്‍സര്‍മാരായ ലൈഫ് ലൈന്‍ പ്രൊട്ടക്ട്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്‌സ്, ഫസ്റ്റ് കോള്‍ നോട്ടിംഗ്ഹാം, ക്‌ളബ്ബ് മില്ല്യണയര്‍, ട്യൂട്ടേഴ്‌സ് വാലി, തെരേസാസ് ലണ്ടന്‍, മലബാര്‍ ഗോള്‍ഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടന്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, ഗ്‌ളോബല്‍ സ്റ്റഡി ലിങ്ക്, കൂട്ടാന്‍, ഓംറ എന്നിവര്‍ക്കും യുക്മയ്ക്ക് നല്‍കി വരുന്ന ശക്തമായ പിന്തുണക്ക് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

 

യുക്മ - ടിഫിന്‍ ബോക്‌സ് കേരളാപൂരം വള്ളംകളി ഫോട്ടോഗ്രാഫര്‍ റെയ്മണ്ട് മാത്യുവിന്റെ ക്യാമറ കണ്ണിലൂടെ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://photos.app.goo.gl/kYnyAp6jYVfnMyd97#mce_temp_url#

 

 

 

അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.