കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ട മേളം ബീറ്റില്‍സിന്റെ നാടായ ലിവര്‍പൂളില്‍ പുനരാവിഷ്‌കരിച്ചു,
അല്ല അതിനെ അതിലും മനോഹരമായി ചെണ്ട ആശാന്‍ കണ്ണന്‍ നായരും അദ്ദേഹം പഠിപ്പിഛെടുത്ത ടീം അംഗങ്ങളും പറിച്ചെടുത്തുവച്ചു ലിവര്‍പൂളില്‍ എന്നാണ്, ലിവര്‍പൂളില്‍ ഇവരുടെ അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ ഉണ്ടായ ജന സംസാരം.
ഈ കഴിഞ്ഞ ദിവസം 31ന് ലിവര്‍പൂളില്‍ നടത്തപ്പെട്ട തനിമ എന്ന പുതിയ ഒരു മലയാളി അസോസിയേഷന്റെ ഓണം ആഘോഷങ്ങളോട് അനുഭന്ധിച് ലിവര്‍പൂളിലെ ചെണ്ടമേളത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഒരു പറ്റം കലാ സ്നേഹികള്‍ നാട്ടില്‍ നിന്ന് പുതിയതായി ലിവര്‍പൂളിലേക്ക് കുടി ഏറിയ കണ്ണന്‍ നായര്‍ എന്ന ചെണ്ട വിദ്വാന്റെ കീഴില്‍ മാസങ്ങള്‍ നീണ്ട കഠിന പരിശീലനത്തിലുടെ സ്വയത്തമാക്കിയ തങ്ങളുടെ കരവിരുത് പുറത്തെടുത്തത്.
അരങ്ങേറ്റത്തില്‍ തന്നെ തങ്ങളുടെ പ്രതിഭ പുറത്തെടുത്ത് 'വാദ്യ ' എന്ന് പേരിട്ട ഈ ബാന്റ് ലിവര്‍പൂള്‍ നിവാസികളുടെ അനുമോദനങ്ങളും, ഹര്‍ഷാരവങ്ങളും ഏറ്റുവാങ്ങി. ഈ തകര്‍പ്പന്‍ അരങ്ങേറ്റത്തോടെ യുകെയിലെ വിവിധ അസോസിയേഷനുകളുടെ നിരവധി ബുക്കിങ്ങ്കള്‍ ലഭിച്ച സന്തോഷത്തിലാണ് വാദ്യയിലെ ചെണ്ട വിദ്വാന്‍മാരും, അവരുടെ ആശനായ ശ്രീ കണ്ണന്‍ നായരും.
വാദ്യ ട്രൂപ്പിന്റ അരങ്ങേറ്റത്തിന് ശേഷം അനേകം പേര്‍ ചെണ്ട പഠിക്കുന്നതിനായി ആശാന്‍ ശ്രീ കണ്ണന്‍ നായരുടെ അടുത്ത് പേരുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
വാദ്യ ചെണ്ടമേളം ടീം അംഗങ്ങള്‍ ????
കണ്ണന്‍ നായര്‍ [ആശാന്‍ ],തോമസ് കുട്ടി ജോര്‍ജ്,ശ്രീജിത്ത്,ജോയല്‍,സജി സ്‌കറിയ,റോയി മാത്യു,സജിന്‍,
സ്റ്റജിന്‍,അബിന്‍ ,അനൂപ്,കൃഷ്ണലാല്‍,
ഷോണ്‍ റോയി,ആരണ്‍ ആഷിക്ക്,
ഷൈജോ,അശ്വവിന്‍ സ്വരൂപ്
ജൈമോന്‍ തോമസ്.