CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 32 Seconds Ago
Breaking Now

കരിംങ്കുന്നത്തെ ജോണിനു കിഡ്നി മാറ്റി വയ്ക്കുന്നതിനും ,ശാസ്താം കോട്ടയിലെ ബീനയുടെ ബ്രെസ്‌റ് ക്യന്‍സര്‍ ചികിത്സക്കും സഹായം തേടുന്നു

കിഡ്നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന  തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടില്‍ ജോണ്‍ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ്    ക്യന്‍സര്‍ ബാധിച്ചു  ചികില്‍സിക്കാന്‍ വിഷമിക്കുന്ന ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തില്‍  വീട്ടില്‍  ബീന R  നെ സഹായിക്കുന്നതിനു വേണ്ടിയും     ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ  നടത്തുന്ന ഓണം ചാരിറ്റിയിലേക്കു ദയവായി നിങ്ങളുടെ സഹായങ്ങള്‍ നല്‍കി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

ജോണിന്റെ  3 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ വിവിധ ജോലികള്‍ ചെയ്തു നന്നായി മുന്‍പോട്ടു കൊണ്ടുപോകുന്ന സമയത്താണ് കിഡ്നി രോഗം ബാധിച്ചത് ഭാര്യ ഒരു കടയില്‍ ജോലി ചെയ്തു കിട്ടുന്ന  ചെറിയ വരുമാനം മാത്രമാണ് ആ കുടുംബത്തിനുള്ളത് ..ജോണിന്റെ വിഷമം ഞങ്ങളെ അറിയിച്ചത്  ബെര്‍മിങ്ങാമില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്‌നേഹിയുമായ ടോമി സെബാസ്റ്റിനാണ് .

ബീനയുടെ കുടുംബവും കൂലിപണിയെടുത്താണ് ജീവിച്ചിരുന്നത് , രണ്ടു കുഞ്ഞു കുട്ടികളും ഭര്‍ത്താവും അടങ്ങുന്നതാണ് ബീനയുടെ കുടുംബം ബ്രെസ്‌റ് ക്യന്‍സറിനു ചികില്‍സിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം ,ദയവായി ഇവരെ നിങ്ങള്‍ കൈവിടരുത് ബീനയുടെ വിവരം ഞങ്ങളെ  അറിയിച്ചത്  ബെഡ്വേര്‍തില്‍ താമസിക്കുന്ന  ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേര്‍ലി കൊന്നക്കോട്ടാണ് .

ഇവരെ രണ്ടുപേരെയും സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിയിലേക്കു നിങ്ങളെ കഴിയുന്ന സഹായം താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ നല്‍കണമെന്ന് വിനയപൂര്‍വം  അഭ്യര്‍ത്ഥിക്കുന്നു 

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.  

ഞങ്ങള്‍  ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ  ഇതുവരെ  1,26 50000  (ഒരുകോടി      ഇരുപത്തിആറുലക്ഷത്തി അന്‍പതിനായിരം ) രൂപയുടെ സഹായം  അര്‍ഹിക്കുന്നവര്‍ക്കു  നല്‍കുവാന്‍  കഴിഞ്ഞിട്ടുണ്ട്.

2004  ഉണ്ടായ സുനാമിക്ക്  പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ്  ഞങ്ങള്‍  പ്രവര്‍ത്തനം ആരംഭിച്ചത്.

  ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു  മലയാളം യു കെ  പത്രത്തിന്റെ അവാര്‍ഡ് ,ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്‌നേഹമന്ദിരത്തിന്റെ  അംഗീകാരം  ,  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ   അംഗീകാരം എന്നിവ    ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത്   സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .

ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍  പരക്ലേശവിവേകമുള്ളു.'',

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

ടോം ജോസ് തടിയംപാട്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.