CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 13 Minutes 47 Seconds Ago
Breaking Now

വടംവലി വേദിയില്‍ വയനാടിനായി ഒരു ചായ കുടിക്കാം; സമീക്ഷയുടെ രണ്ടാമത് വടംവലി മത്സരം മറ്റന്നാള്‍

ഉരുളെടുത്ത വയനാടിനായി സമീക്ഷ യുകെ സംഘടിപ്പിക്കുന്ന വടംവലി ടൂര്‍ണമെന്റിന് വിസില്‍ മുഴുങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. ശനിയാഴ്ച വിതന്‍ഷോവിലെ പാര്‍ക്ക് അത്‌ലറ്റിക് സെന്ററിലാണ്  മത്സരം. ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന തുക വയനാടിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഇതിന് പുറമെ മത്സരം നടക്കുന്ന വേദിയോട് ചേര്‍ന്ന് ചായവില്‍പ്പന നടത്തിയും പണം സമാഹരിക്കും. മുണ്ടക്കൈയിലെ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്‌നേഹഭവനം നിര്‍മ്മിക്കുന്നതിലേക്കായി ഈ തുക മാറ്റിവെയ്ക്കും. രണ്ടാമത് വടംവലി ടൂര്‍ണമെന്റിന്റെ ഫ്‌ലാഗ് ഓഫ് കഴിഞ്ഞ ദിവസം പ്രശസ്ത നടന്‍ മിഥുന്‍ രമേശ് മാഞ്ചസ്റ്ററില്‍ നിര്‍വഹിച്ചു. ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണം എന്നചിത്രത്തിന്റെ പ്രീ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു ഫ്‌ലാഗ് ഓഫ് ചടങ്ങ്. മത്സരത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രമോഷന്‍ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് മത്സരം തുടങ്ങും. ഇരുപത് ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്കായി ആകെ നാലായിരത്തോളം പൌണ്ടാണ് സമ്മാനത്തുകയായി നല്‍കുന്നത്. സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും. ലോകനിലവരത്തിലുള്ള കോര്‍ട്ടാണ് ഒരുക്കിയിട്ടുള്ളത്.

മത്സരം കാണാനെത്തുന്നവര്‍ക്ക് മൂന്ന് നേരവും കേരളീയ ഭക്ഷണം ലഭ്യമാണ്. Food pre-ordering formലൂടെ ഭക്ഷണം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. കുട്ടികള്‍ക്ക്

കളിക്കുന്നതിനായി പ്രത്യേക സൌകര്യമുണ്ടാകും. രാഷ്ട്രീയ പ്രതിനിധികളും കലാ-സാസ്‌കാരിക രംഗത്തെ പ്രമുഖരും വിശിഷ്ടാതിഥികളാകും. ടൂര്‍ണമെന്റിന്റെ ചിട്ടയായ നടത്തിപ്പിനായി പത്തോളം സബ്കമ്മിറ്റികളിലായി നൂറിലേറെ

വളണ്ടിയര്‍മാരാണ് രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നത്. ലൈഫ് ലൈന്‍ ഇന്‍ഷുറന്‍സ് സര്‍വ്വീസ്, ഡെയ്‌ലി ഡിലൈറ്റ്, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, ആദിസ് എച്ച്ആര്‍ ആന്റ് എക്കൌണ്ടന്‍സി സൊലൂഷന്‍സ്, ലെജന്റ് സോളിസിറ്റേഴ്‌സ്,ആനന്ദ് ട്രാവല്‍ എന്നിവരാണ്

മത്സരത്തിന്റെ പ്രായോജകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍

സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ ജിജു സൈമണ്‍ (+44 7886410604), അരവിന്ദ് സതീഷ്

(+44 7442 665240) എന്നിവരെ വിളിക്കാം.

 

നാഷണല്‍ സെക്രട്ടേറിയറ്റ്

സമീക്ഷ യുകെ

 




കൂടുതല്‍വാര്‍ത്തകള്‍.