CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 47 Seconds Ago
Breaking Now

യുക്മ - ട്യൂട്ടേഴ്‌സ് വാലി വിദ്യാഭ്യാസ അവബോധ വെബ്ബിനാര്‍ നാളെ (ഞായര്‍) രാവിലെ 11ന്..... യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടകന്‍

യുക്മയും യുകെയിലെ പ്രമുഖ യുകെ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലിയും ചേര്‍ന്ന് യുകെയിലേക്ക് പുതുതായി കുടിയേറിയവര്‍ക്കും പഴയ തലമുറയിലെ കുടിയേറ്റക്കാര്‍ക്കും പ്രയോജനകരമാകുന്ന വിധത്തില്‍ യുകെയില്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും, വിവിധ കോഴ്സുകളും അവയിലേക്ക് പഠനം തെരഞ്ഞെടുക്കേണ്ടുന്ന രീതിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന വിദ്യാഭ്യാസ വെബിനാര്‍ സെപ്റ്റംബര്‍ 8 ന് സംഘടിപ്പിച്ചിരിക്കുന്നു. നാട്ടിലെ രീതിയില്‍ നിന്നും തികച്ചും വിഭിന്നമായ വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിലവിലുള്ള ബ്രിട്ടനില്‍ അഞ്ജത മൂലം പലപ്പോഴും ശരിയായ കോഴ്സുകള്‍ തിരഞ്ഞെടുക്കാനോ, കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനോ മാതാപിതാക്കള്‍ക്ക് പലപ്പോഴും സാധിക്കാതെ വരുന്ന സാഹചര്യവും മനസ്സിലാക്കിയാണ് യുക്മയും ട്യൂട്ടേഴ്‌സ് വാലിയും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്. 

താഴെ പറയുന്ന വിഷയങ്ങളില്‍ ബ്രിട്ടനിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയും പരിശീലകയും, ട്യൂട്ടേഴ്‌സ് വാലി ഇംഗ്‌ളീഷ് വിഭാഗം മേധാവിയുമായ ലിന്‍ഡ്‌സെ റൈറ്റും വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപന പരിചയമുള്ള നിലവില്‍ വോക്കിങ്ങ് സെന്റ്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സ്‌കൂള്‍ ഇംഗ്‌ളീഷ് അദ്ധ്യാപകനും മലയാളിയുമായ എഡ്വിന്‍ സോളാസും ചേര്‍ന്നാണ് വെബ്ബിനാര്‍ നയിക്കുന്നത്. താഴെ പറയുന്ന വിഷയങ്ങളാണ് വെബ്ബിനാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

യുകെ സ്‌കൂളിംഗ് സിസ്റ്റം: KS1, KS2, KS3 എന്നിവയുടെ ഒരു അവലോകനം. ഗ്രാമര്‍ സ്‌കൂള്‍ :  അവ എന്തൊക്കെയാണ്, എങ്ങനെ അപേക്ഷിക്കണം.11+ പ്രവേശന പരീക്ഷ: അത് എന്താണ്, എങ്ങനെ തയ്യാറാകണം.GCSE: വ്യത്യാസങ്ങളും അവയില്‍ ഉള്‍പ്പെടുന്നവയും. എ ലെവലുകള്‍:  നിങ്ങള്‍ അറിയേണ്ടത്.

നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായി വെബ്ബിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 2024 സെപ്റ്റംബര്‍ 7 രാത്രി 10 ന് മുന്‍പായി പേരുകള്‍ താഴെ പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. 

 

https://www.tutorsvalley.com/events/join-our-educational-awareness-webinar-for-uk-malayalees

 

 

 

 

അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.