CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 52 Seconds Ago
Breaking Now

ബ്രിട്ടനില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സിന്റെ സംഘടന നിലവില്‍ വന്നു

 പ്രൊഫഷണല്‍ അലൈന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സ് (PAIR) യുകെയിലെ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് (SoR) കീഴില്‍ ഒരു സ്‌പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പായി (SIG)  ആരംഭിച്ചു.

*  SoR യുകെയിലെ എല്ലാ റേഡിയോഗ്രാഫേഴ്‌സിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഏക ട്രേഡ് യൂണിയനും അംബ്രെല്ലാ സംഘടനയുമാണ്. PAIR യുടെ ആരംഭം, യുകെയിലെ ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സിന് മറ്റ് റേഡിയോഗ്രാഫര്‍ പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും, തൊഴില്‍പരമായ പിന്തുണ ലഭിക്കാനും, അക്കാദമി കരിയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുന്നതിനും ഇ പുതിയ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു . ക്യാന്‍സര്‍ രോഗ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന റേഡിയോതെറാപ്പി ടെക്‌നോളജിസ്‌റ്കള്‍,  രോഗനിര്‍ണയത്തിന് ആവശ്യമായ എക്‌സ്-റേ, സിറ്റി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, ന്യൂക്ലീര്‍ മെഡിസിന്‍, മാമോഗ്രാഫി തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ടെക്‌നോളജിസ്റ്റുകള്‍ ആണ് റേഡിയോഗ്രാഫര്‍മാര്‍. ഇന്ത്യയില്‍ നിന്നും ധാരാളം പ്രൊഫഷണലുകള്‍ ഈ രംഗത്ത് ഗ്രേറ്റ് ബ്രിട്ടനില്‍ ജോലിചെയ്യുന്നുണ്ട്. ഈ രംഗത്ത് ജോലി നേടുവാന്‍ യുകെയിലെ അംഗീകൃത റെഗുലേറ്റിങ്ങ് ഏജന്‍സിയായ  HCPC യുടെ ലൈസന്‍സിംഗ് നേടേണ്ടതുണ്ട്. HCPC ലൈസന്‍സിംഗ് നേടുന്ന അന്താരാഷ്ട്ര അപേക്ഷ അപേക്ഷകരുടെ എണ്ണം ഈ അടുത്തകാലത്ത് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്.

*  PAIR ന്റെ പ്രധാന ലക്ഷ്യങ്ങള്‍:      *പ്രൊഫഷണല്‍ ഡെവലപ്‌മെന്റ്: അംഗങ്ങള്‍ക്ക് അവരുടെ കഴിവുകളും അറിവുകളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന റിസോഴ്‌സുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഇവന്റുകള്‍ എന്നിവ നല്‍കുന്നു.

* ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സിന്റെ അവകാശങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക.

* നെറ്റ്വര്‍ക്കിംഗ് ആന്‍ഡ് മെന്റര്‍ഷിപ്പ്: അംഗങ്ങള്‍ക്ക് അനുഭവങ്ങള്‍ പങ്കിടാനും ശക്തമായ പിന്തുണാ നെറ്റ്വര്‍ക്ക് നിര്‍മ്മിക്കാനും അവസരം നല്‍കുന്നു.

* ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സിന്റെ പ്രത്യേക സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നു

* PAIR നിലവില്‍  റേഡിയോഗ്രാഫി പ്രൊഫഷനില്‍ യുകെയില്‍ ജോലി ആഗ്രഹിക്കുന്ന റേഡിയോഗ്രാഫേഴ്‌സിനുള്ള കരിയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിവരുന്നു.

* കൂടുതല്‍ വിവരങ്ങള്‍ക്കും, PAIR കോണ്‍ടാക്ട് ചെയ്യുന്നതിനും താഴെപ്പറയുന്ന ന്യൂസ് ലിങ്ക് സന്ദര്‍ശിക്കുക. https://www.sor.org/news/professionalism/pair-launches-as-sor-special-interest-group 

 




കൂടുതല്‍വാര്‍ത്തകള്‍.